13 December Friday

കാട്ടാന ശല്യം തടയാൻ ഉടൻ നടപടി സ്വീകരിക്കണം: പി കരുണാകരന്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jul 10, 2019
രാജപുരം
പാണത്തൂരിലും, പരിസരപ്രദേശങ്ങളിലും രൂക്ഷമായ ആനശല്യം തടയുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരൻ ആവശ്യപ്പെട്ടു.  
വിലത്തകർച്ച മൂലം ദുരിതം അനുഭവിക്കുന്ന  മലയോരത്തെ കർഷകരുടെ കാർഷിക വിളകൾ കാട്ടാന കൂട്ടത്തോട് വന്ന് നശിപ്പിക്കുന്നത് പതിവായി.  കാർഷിക വിളകളെ ആശ്രയിച്ചു ജീവിക്കുന്ന മലയോരത്തെ നിരവധി പേരുടെ കാർഷിക വിള ആനകൾ  നശിപ്പിച്ചു.  കുരങ്ങ്, മയിൽ, പന്നി എന്നിവയുടെ ശല്യം രൂക്ഷമായി.  കർഷകർക്ക‌്ആ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണം. ആനകൾ ജനസഞ്ചാര കേന്ദ്രങ്ങളിൽ വരെ എത്തിത്തുന്നുണ്ട‌്.  ഇത് ഈ പ്രദേശത്തെ ജനങ്ങളെ ഭീതിയിലാക്കുന്നു. വാഹനങ്ങൾ കടന്നുപോകുന്ന ഇടങ്ങളിലും ആനകളെത്തുന്നതിനാൽ ആളുകൾ നിരത്തിലിറങ്ങാൻ ഭയക്കുന്നു.  ആനശല്യം വർധിച്ചതോടെ പലരും  വീടൊഴിഞ്ഞുപോകേണ്ട സ്ഥിതിയിലാണ‌്.  പ്രദേശത്ത് വൈദ്യുതി വേലി  സ്ഥാപിക്കണം. ഇക്കാര്യം കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഇത് സംബന്ധി പരിശോധനയ്ക്ക്  ഉദ്യോഗസ്ഥർ അടുത്ത ദിവസം  എത്തുമെന്നും കലക്ടർ ഉറപ്പുനൽകിയതായും പി കരുണാകരൻ പറഞ്ഞു. പനത്തടി പഞ്ചായത്തിൽ ആനശല്യം രൂക്ഷമായ വിവിധ പ്രദേശങ്ങളും അദ്ദേഹം സന്ദർശിച്ചു.  പഞ്ചായത്ത് പ്രസിഡന്റ് പി ജി മോഹനൻ,  പി തമ്പാൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. 
പ്രധാന വാർത്തകൾ
 Top