18 February Monday

മാച്ചിനാരിയുടെ മണ്ണിൽ വിലപ്പോവില്ല വർഗീയത

വെബ് ഡെസ്‌ക്‌Updated: Tuesday Jul 10, 2018
 
ഒഞ്ചിയം
വർഗീയതയുടെ വിഷവിത്ത് വിതറി മുതലെടുപ്പ് നടത്താനുള്ള കാമ്പസ്ഫ്രണ്ട് നീക്കത്തെ അതിജീവിച്ച് മടപ്പള്ളിയുടെ മണ്ണ്. ഒരു ദശാബ്ദത്തിന് മുമ്പാണ് സർഗത്മകതയുടെ വിളനിലമായ ഈ കലാലയത്തിൽ വർഗീയ ശക്തികൾ ആസൂത്രിത കലാപത്തിന് കോപ്പുകൂട്ടിയത്. എന്നാൽ ഇതിനെ മുളയിലേനുള്ളാനായത് വിദ്യാർഥി കൂട്ടായ്മയുടെ ഇച്ഛാശക്തികൊണ്ടുമാത്രം. കലാലയത്തെ വർഗീയ വൽരിക്കാനും എസ്എഫ്ഐ പ്രസ്ഥാനത്തെ അപകീർത്തിെടുത്താനും കൊണ്ടുപിടിച്ച ശ്രമമായിരുന്നു 'ഇങ്കിലാബ്' എന്ന വിദ്യാർഥി സംഘടനയിലൂടെ വർഗീയ ശക്തികൾ നിരന്തരം ശ്രമിച്ചത്. 
2008 ജൂലൈ 16 നായിരുന്നു കാമ്പസിൽ അശാന്തി പടർത്താൻ എൻഡിഎഫ് നേതൃത്വത്തിൽ പുറമെ നിന്ന് അക്രമിസംഘമെത്തിയത്. എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയായിരുന്ന ടി പി ബിനീഷിനെ ലക്ഷ്യം വെച്ചായിരുന്നു മുഖം മൂടി സംഘം വടിവാളും ദണ്ഡും മാരകായുധങ്ങളുമായി കൊലവിളി നടത്തിയത്. കോളേജ് യൂണിറ്റ് ജോ. സെക്രട്ടറിയായിരുന്ന കൊയിലാണ്ടി കാവും വട്ടത്തെ അശ്വന്ത് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ് ഒരു മാസത്തോളം അശ്വന്ത് ആശുപത്രിയിലായിരുന്നു. കോളേജിനകത്ത് പോസ്റ്റർ ഒട്ടിച്ച സംഭവത്തിന്റെ മറവിലായിരുന്നു അന്ന് അക്രമത്തിന് കോപ്പുകൂട്ടിയത്. 
പിന്നീട് മത തീവ്രവാദ സന്ദേശങ്ങൾ പ്രചരിപ്പിച്ച് കോളേജിൽ സ്വാധീനം ഉറപ്പിക്കാൻ ലഘുലേഖകളും രഹസ്യ യോഗങ്ങളും സംഘടിപ്പിച്ചു. തെരെഞ്ഞെടുപ്പ് കാലത്ത് എസ്എഫ്ഐ പരാജയം സ്വപ്നം കാണുന്നവരെല്ലാം ഇവർക്ക് കലവറയില്ലാത്ത പിന്തുണയും നൽകി. എന്നാൽ എസ്എഫ്ഐയുടെ സ്വാധീനത്തിനും വിജയത്തിനും തെല്ലും മങ്ങലേൽപിക്കാൻ വിദ്യാർഥി സമൂഹം അനുവദിച്ചില്ല.
കഴിഞ്ഞ അധ്യയന വർഷത്തിലും ഇത്തരം കൂട്ടുകെട്ടുകളൊരുങ്ങി. എന്നാൽ മടപ്പള്ളിയുടെ ഇടതുപക്ഷ മനസിനെ തകർക്കാൻ ഈ മുന്നണിക്ക് കഴിഞ്ഞില്ല. 2017 മാർച്ച് ഒന്നിന് മടപ്പള്ളി ഗവ. കോളേജിൽ ബഹുജന പ്രതിരോധം തീർത്താണ് ഇതിനെ ചെറുത്തത്. 
സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത പ്രതിരോധ പരിപാടിയിൽ ആയിരങ്ങൾ അണിനിരന്നു. എസ്എഫ്ഐ ജനാധിപത്യ സംവിധാനം തകർക്കുന്നുവെന്ന മുറവിളി കൂട്ടിയാണ് എസ്ഡിപിഐ സംഘം കാമ്പസുകളിൽ പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്. 
അപവാദങ്ങൾ പ്രചരിപ്പിച്ചും മത ചിന്തയുടെ മറവിൽ വിദ്വേഷം പടർത്തിയും കാമ്പസിനെ കലാപ ഭൂമിയാക്കാനായിരുന്നു ഇവരുടെ പദ്ധതി.  ഇക്കഴിഞ്ഞ ബീസോൺ കലോത്സവത്തിന് മടപ്പള്ളി ആഥിത്യ മരുളുന്നത് തടയാനും കൊണ്ടുപിടിച്ച ശ്രമം നടത്തി. എന്നാൽ എല്ലാവിധ പ്രചരണങ്ങളേയും അസ്ഥാനത്താക്കി പരിപാടി വൻ വിജയമാക്കാനായി. 
ആർഎസ്എസ് ക്രിമിനൽ സംഘത്തിന്റെ കൊലകത്തിക്കിരയായി ജീവൻ പൊലിഞ്ഞ പി കെ രമേശന്റെ ചോര കുതിർന്ന മാച്ചിനാരിയുടെ മണ്ണ് വർഗീയവാദികൾക്ക് അടിയറവ് വെക്കില്ലെന്ന പ്രഖ്യാപനമണ് ഇന്നും കാമ്പസിൽ മുഴങ്ങുന്നത്.
പ്രധാന വാർത്തകൾ
 Top