28 September Thursday

മലയോരം കുതിക്കും കായിക മികവിലേക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023

കാഞ്ഞിരപ്പള്ളിയിൽ സ്‌പോര്‍ട്‌സ് സ്‌കൂളിനായി ഒരുക്കേണ്ട കുന്നുംഭാഗം ഗവ.ഹൈസ്കൂളിന്റെ മൈതാനം

 പൊൻകുന്നം 

മലയോര മേഖലയുടെ കായിക സ്വപ്നങ്ങൾ പൂവണിയിക്കാൻ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവ. ഹൈസ്കൂളിൽ സ്‌പോര്‍ട്‌സ് സ്‌കൂൾ നിർമിക്കുന്നു. സ്വിമ്മിങ് പൂള്‍, ക്രിക്കറ്റ് നെറ്റ് പ്രാക്ടീസ്, വോളിബോള്‍ കോര്‍ട്ട്, 200 മീറ്റർ സിന്തറ്റിക് ട്രാക്ക്, സെവന്‍സ് ഫുട്‌ബോള്‍ സിന്തറ്റിക് ടര്‍ഫ്, ഹോസ്റ്റലുകള്‍, മള്‍ട്ടിപ്പര്‍പ്പസ് ഇന്‍ഡോര്‍ കോര്‍ട്ട്, കോംബാറ്റ് സ്‌പോര്‍ട്‌സ് ബില്‍ഡിങ്, ഭിന്നശേഷി സൗഹൃദ സ്‌പോര്‍ട്‌സ് സൗകര്യങ്ങള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ആധുനിക ഡ്രൈനേജ് സംവിധാനവും ഉണ്ടാകും. 
കിഫ്ബിയുടെ സ്‌പോര്‍ട്‌സ് പ്രവര്‍ത്തികള്‍ക്കായുള്ള സ്‌പെഷ്യല്‍ ഏജന്‍സിയായ സ്‌പോര്‍ട്‌സ് കേരളാ ഫൗണ്ടേഷനാണ് നിര്‍മാണ ചുമതല. അന്തിമ പ്രോജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 25 കോടിയുടെ ഭരണാനുമതി കഴിഞ്ഞയിടെ ലഭിച്ചിരുന്നു. കിഫ്ബിയുടെ ധനാനുമതി കൂടി ലഭ്യമാകുന്നതോടെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം ആരംഭിക്കാനാകുമെന്ന് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് പറഞ്ഞു.
 ഇതേ സ്ഥലത്തുള്ള പഴയ സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനും മരങ്ങള്‍ മുറിക്കുന്നതിനുമുള്ള നടപടി പൂര്‍ത്തിയാക്കി. എംഎല്‍എ ഫണ്ട് മുഖേന നിര്‍മിക്കുന്ന അക്കാദമിക് ബ്ലോക്ക്‌ പൂര്‍ത്തിയായാൽ നിലവിലുള്ള ക്ലാസുകള്‍ അവിടേക്ക് മാറ്റും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top