കാസർകോട്
ട്രോളിങ് നിരോധനം നിലവിൽ വന്ന സാഹര്യത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് രാസവസ്തുക്കൾ കലർത്തിയ മീൻ ജില്ലയിൽ വിൽക്കുന്നത് തടയാൻ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കുമെന്ന് കലക്ടർ കെ ഇമ്പശേഖർ അറിയിച്ചു. മഞ്ചേശ്വരം തലപ്പാടിയിൽ വാഹനങ്ങളിൽ പ്രത്യേക സംഘം മിന്നൽ പരിശോധന നടത്തും.
ഫിഷറീസ്, ഭക്ഷ്യസുരക്ഷ, പൊലീസ് എന്നീ വിഭാഗങ്ങൾ ഉൾപ്പെടുന്ന സ്‌ക്വാഡിന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ പി വി സതീശൻ നേതൃത്വം നൽകും. കലക്ടറുടെ ചേമ്പറിൽ ചേർന്ന ജില്ലാതല ഫിഷറീസ് മാനേജ്‌മെന്റ് കൗൺസിൽ യോഗത്തിൽ ഡെപ്യൂട്ടി ഡയറക്ടർ പി വി സതീശൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംഘടനാ പ്രതിനിധികളായ കാറ്റാടി കുമാരൻ, ആർ ഗംഗാധരൻ, ബി എം അഷറഫ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..