പാലക്കാട്
ട്രോളിങ് നിരോധനം തുടങ്ങുന്നതിനുമുന്നേ കടൽ മീൻ വരവ് കുറഞ്ഞിരുന്നു. ചൂര, നത്തോലി, മത്തി, ചെമ്മീൻ, അയല എന്നിവ നാമമാത്രമായേ ചന്തയിലെത്തുന്നുള്ളൂ. വിലയും ഇരട്ടിയായി. കിലോയ്‌ക്ക് 80 മുതൽ 100 രൂപ വരെയായിരുന്ന മത്തിക്ക് 250 ഉം 120 മുതൽ 160 വരെ വിലയ്‌ക്ക് കിട്ടിയിരുന്ന അയലയ്‌ക്ക് 360ഉം ആണ് വില. കേരയ്‌ക്ക് 460 ആണ്. അയക്കൂറ, ആവോലി തുടങ്ങിയ വലിയ മീനുകൾ എത്തുന്നില്ല.
നഗരത്തിൽ പത്ത് വണ്ടികളിലായി ആയിരം പെട്ടി മീനാണ് വിൽപ്പനയ്‌ക്കെത്തിയിരുന്നത്. ഇപ്പോൾ 150 പെട്ടിയാണ് എത്തുന്നത്. വെള്ളി അർധരാത്രിമുതൽ ട്രോളിങ് നിരോധനം നിലവിൽ വന്നു. തൂത്തുക്കുടി ഭാഗത്തുനിന്നുമാത്രമാണ് ഇനി മീൻ എത്തുക.
അതും ചെറിയ തോതിലായിരിക്കും. കടലിലെ ചൂട് കൂടിയതിനാൽ തീരമേഖലയിൽ മത്സ്യമെത്തുന്നതും കുറവാണ്. കടലോരമില്ലാത്ത ജില്ലയായതിനാൽ കടൽ മത്സ്യം കണ്ണിൽപ്പോലും കാണാനില്ലാത്ത നാളാണ് വരാനിരിക്കുന്നത്. വിതരണത്തൊഴിലാളികളുടെ ജീവിതവും കഷ്ടമാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..