25 August Sunday

പൊതുമേഖല : കേന്ദ്രനയങ്ങളെ ചെറുക്കണം‐ ----------- ആനത്തലവട്ടം

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019

എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച സുഹൃത്‌ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
പൊതുമേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ  നയങ്ങളെ തൊഴിലാളികൾ ഒറ്റക്കെട്ടായി ചെറുക്കണമെന്ന‌് സിഐടിയു സംസ്ഥാന പ്രസിഡന്റ‌് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സുഹൃത‌് സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. റെയിൽവേ അടക്കമുള്ള അടിസ്ഥാനമേഖലകളെ പൂർണമായി വിറ്റഴിക്കാനാണ് വീണ്ടും അധികാരത്തിൽവന്ന മോഡി സർക്കാർ തീരുമാനിച്ചിട്ടുള്ളത്. പൊതുമേഖലാസ്ഥാപനമായ ബിഎസ്എൻഎൽ ഏതാണ്ട് പൂർണമായും ഇല്ലാതാക്കാനുള്ള നീക്കത്തിലാണ‌്‌. രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് 45 വർഷത്തിനിടയിൽ  ഏറ്റവും ഉയർന്ന നിലയിലാണ്. 75 ലക്ഷം തൊഴിലാളികൾ വ്യവസായശാലകളിൽനിന്ന‌് പിരിച്ചുവിടപ്പെട്ടു. 2025–-ഓടെ തൊഴിലാളികളുടെ എണ്ണം നിലവിലുള്ളതിന്റെ മൂന്നിലൊന്നായി ചുരുങ്ങും.
 
  സാമ്പത്തികനയങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരെ പരാജയപ്പെടുത്താനുള്ള പരിശ്രമമാണ് നടക്കുന്നത്. തൊഴിലാളിവർഗ പോരാട്ടത്തിന്റെ ചരിത്രം പുതിയ തലമുറയെ പഠിപ്പിക്കണമെന്നും അദ്ദേഹം  പറഞ്ഞു.   യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഇ പ്രേംകുമാർ അധ്യക്ഷനായി.  
 
കെ ജെ ഹരികുമാർ (പ്രസിഡന്റ്, കെഎസ്ടിഎ), എസ് വിജയകുമാരൻ നായർ (ജനറൽ  സെക്രട്ടറി, ജോയിന്റ് കൗൺസിൽ), എസ‌്‌ എസ‌്‌ അനിൽ  (ജനറൽ സെക്രട്ടറി, ബെഫി), ടി എസ‌് രഘുലാൽ  (ജനറൽ സെക്രട്ടറി, കെജിഒഎ), സി സന്തോഷ‌്കുമാർ (സെക്രട്ടറി, ബിഎസ്എൻഎൽ  എംപ്ലോയീസ് യൂണിയൻ), കെ എൻ അശോക‌്കുമാർ (ജനറൽ  സെക്രട്ടറി, കെഎസ്ഇഎ), പി സുരേഷ് (ജനറൽ  സെക്രട്ടറി, കെഎംസിഎസ്‌യു), ഹരിലാൽ  (ജനറൽ  സെക്രട്ടറി, കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ), എസ് രഞ്ജിത‌് (സെക്രട്ടറി, കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ), പി ഉഷാദേവി (ജനറൽ  സെക്രട്ടറി, കെജിഎൻഎ), എം ഷാജഹാൻ (ജനറൽ  സെക്രട്ടറി, കേരള പിഎസ‌്‌സിഇയു), ഡോ. എൻ മനോജ് (ജനറൽ  സെക്രട്ടറി, എകെജിസിടി), ഡോ. എൻ ശ്രീജിത‌് (സംസ്ഥാന സെക്രട്ടറി, എകെപിസിടിഎ), കെ ജെ കുഞ്ഞുമോൻ (ജനറൽ  സെക്രട്ടറി, കെഎൽഎസ്എസ്എ), പനവൂർ നാസർ (പ്രസിഡന്റ്, എൻജിഒ സെന്റർ), ബി ഗോപാലകൃഷ്ണൻ (സംസ്ഥാന വൈസ് പ്രസിഡന്റ്, ഇടിസി), കെ വി ഗിരീഷ് (ജനറൽ  സെക്രട്ടറി, എൻജിഒ അസോസിയേഷൻ) എന്നിവർ സംസാരിച്ചു. 
യൂണിയൻ സംസ്ഥാന ട്രഷറർ എൻ നിമൽരാജ് സ്വാഗതവും സംസ്ഥാന സെക്രട്ടറി എം എ അജിത‌്കുമാർ നന്ദിയും പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top