19 July Friday

എൽഡിഎഫ‌് തെരഞ്ഞെടുപ്പ‌് കൺവൻഷൻ

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019
മറയൂർ
ദേവികുളം ബ്ലോക്ക് കാന്തല്ലൂർ ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ‌് സ്ഥാനാർഥിയുടെ വിജയത്തിനായുള്ള തെരഞ്ഞെടുപ്പ് കൺവൻഷൻ മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു. ആദിവാസി ക്ഷേമ സമിതി പ്രവർത്തകനും മേഖലയിലെ മികച്ച സാക്ഷരതാ പ്രവർത്തകനുമായ കെ രാധാകൃഷ‌്ണനാണ‌് എൽഡിഎഫ‌് സ്ഥാനാർഥി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന എ സുന്ദരത്തിന്റെ നിര്യാണത്തെ തുടർന്നാണ് 27ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കൺവൻഷനിൽ പി പുലിക്കുട്ടി അധ്യക്ഷനായി. 
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി,  ജില്ലാ കമ്മിറ്റിയംഗം എം ലക്ഷ‌്മണൻ, ഏരിയ സെക്രട്ടറി വി സിജിമോൻ എന്നിവർ സംസാരിച്ചു. 501 അംഗ തെരഞ്ഞെടുപ്പ‌് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഭാരവാഹികൾ: പി പളനിവേൽ(ചെയർമാൻ), എസ് രാജേന്ദ്രൻ എംഎൽഎ(രക്ഷാധികാരി)‌‌, പി മുത്തുപാണ്ടി(വൈസ് ചെയർമാൻ), വി സിജിമോൻ(ട്രഷറർ).   
 
പ്രധാന വാർത്തകൾ
 Top