20 November Wednesday

ഗോത്രസാരഥിയിലെ ക്രമക്കേട്; സിഐടിയു പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019
മറയൂർ 
ഗോത്രസാരഥി പദ്ധതിയിൽ ക്രമക്കേടിൽ പ്രതിഷേധിച്ച‌് സിഐടിയു മറയൂർ ഡ്രൈവേഴ്സ് യൂണിയൻ ട്രൈബൽ എക‌്സ്റ്റൻഷൻ ഓഫീസ‌് ഉപരോധിച്ചു. വനമേഖലക്കുള്ളിലെ കുടികളിലെ ആദിവാസി കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കാൻ ജീപ്പുകളാണ് ഉപയോഗിക്കുന്നത്.  
     മറയൂർ സർക്കാർ ഹൈസ്കൂളിൽ നടന്ന ക്വട്ടേഷൻ നടപടികളിലാണ‌് ക്രമക്കേടുണ്ടായത‌്. ആദിവാസി വിഭാഗത്തിൽനിന്നുള്ള ജീപ്പ് ഉടമകളായ നാല് യുവാക്കൾ വാഹനത്തിന്റെ രേഖകൾ സഹിതം ക്വട്ടേഷൻ നൽകി. എന്നാൽ, കമ്മാളംകുടി സ്വദേശി സിങ്കരാജ് സമർപ്പിച്ച ക്വട്ടേഷൻ കാണാതായി. കുറഞ്ഞ ക്വട്ടേഷൻ സമർപ്പിച്ച് വാഹനങ്ങളുടെ പഴക്കം ചൂണ്ടിക്കാട്ടി പദ്ധതിയിലേക്ക് പരിഗണിക്കാൻ കഴിയില്ലെന്ന് പറഞ്ഞ്  അധികൃതർ ആദിവാസി യുവാക്കളെ മടക്കി അയയ‌്ക്കുകയായിരുന്നു.
തൊഴിൽരഹിതരായ ആദിവാസി യുവാക്കൾ കുറഞ്ഞ ക്വട്ടേഷൻ നൽകിയിട്ടും പരിഗണിച്ചില്ല. ഉദ്യോഗസ്ഥന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് സിഐടിയു മറയൂർ ഡ്രൈവഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ടിഇഒ ഓഫീസിൽ ആദിവാസി യുവാക്കളോടൊപ്പം    ഉപരോധിച്ചത‌്. നേതാക്കളായ എസ് ചന്ദ്രൻ, ബി മണികണ്ഠൻ, കെ രാജു, ടി ജി അനൂപ് കുമാർ എന്നിവർ നേതൃത്വം നൽകി.
മറയൂർ എസ്ഐ ജി അജയകുമാറും ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ വർഗീസ് എന്നിവരുമായി നേതാക്കൾ ചർച്ച നടത്തി. ക്വട്ടേഷൻ നടപടി പൂർത്തീകരിച്ചെങ്കിലും പരാതി ഉയർന്ന സാഹചര്യത്തിൽ അന്തിമ തീരുമാനം സ്വീകരിച്ചിട്ടില്ലെന്ന‌് അറിയിച്ചതിനാൽ പ്രതിഷേധക്കാർ പിരിഞ്ഞു.
 
 
 
പ്രധാന വാർത്തകൾ
 Top