22 June Tuesday

സുസജ്ജമായി ചികിത്സാരംഗം

വെബ് ഡെസ്‌ക്‌Updated: Monday May 10, 2021
കൽപ്പറ്റ
കോവിഡ്‌ ചികിത്സാ സംവിധാനങ്ങൾ ജില്ലയിൽ സുസജ്ജം. മൂന്ന്‌ സർക്കാർ ആശുപത്രികളിലും ആറ്‌ സ്വകാര്യ ആശുപത്രികളിലുമാണ്‌ രോഗികളെ കിടത്തി ചികിത്സിക്കുന്നത്‌. വയനാട്‌ മെഡിക്കൽ കോളേജ്‌, ബത്തേരി, വൈത്തിരി താലൂക്ക്‌ ആശുപത്രികൾ,   ഡിഎം വിംസ്‌, ഇഖ്‌റ ബത്തേരി, അസംപ്‌ഷൻ ബത്തേരി, വിനായക ബത്തേരി, സെന്റ്‌ ജോസഫ്‌ മാനന്തവാടി, സെന്റ്‌ മാർട്ടിൻ അമ്പലവയൽ എന്നി
വയാണ്‌ കോവിഡ്‌ ആശുപത്രികൾ. ആറ്‌ സിഎഫ്‌എൽടിസികളും സിഎസ്എൽടിസികളിലും രോഗികളെ കിടത്തുന്നുണ്ട്‌. മറ്റ്‌ രോഗികൾ ഭൂരിഭാഗവും വീടുകളിലാണ്‌ കഴിയുന്നത്‌. കുറച്ചുപേർ ഡൊമിസിലറി സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ട്‌. 
വയനാട്‌ മെഡിക്കൽ കോളേജിൽ 91 പേർ ചികിത്സയിലുണ്ട്‌. 148 ബെഡ്ഡുകൾ ഇവിടെ ഒഴിവുണ്ട്‌. മറ്റ്‌ കേന്ദ്രങ്ങളിലായി 357 പേരാണ്‌ നിലവിൽ ചികിത്സയിലുള്ളത്‌. 390 ബെഡ്ഡുകൾ ഈ കേന്ദ്രങ്ങളിൽ ഒഴിവുണ്ട്. വിവിധ ആശുപത്രികളിലായുള്ള 108 ഐസിയു ബെഡ്ഡുകളിൽ 73 എണ്ണവും  43 വെന്റിലേറ്ററുകൾ ഉള്ളതിൽ 19 എണ്ണവും ഒഴിവുണ്ട്‌. 156 ‌രോഗികൾ ഓക്‌സിജൻ സപ്പോർട്ട്‌   ഉപയോഗിക്കുന്നുണ്ട്‌. സിഎഫ്‌എൽടിസികളിലായി 701 ബെഡ്ഡുകൾ ഉള്ളതിൽ നിലവിൽ 359 എണ്ണം മാത്രമാണ്‌ ഉപയോഗിക്കേണ്ടി വന്നിട്ടുള്ളത്‌. സിഎൽടിസികളിലെ 235 ബെഡ്ഡുകളിൽ 154 എണ്ണം ഒഴിവാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top