18 August Sunday

ബിജുവിന്റെ വിജയത്തിനായി കുടുംബ സംഗമം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 10, 2019
കുന്നംകുളം 
ഇടതു മുന്നണി സ്ഥാനാർഥി ഡോ. പി കെ ബിജുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം സംഘടിപ്പിച്ച നാല് പൊതുയോഗങ്ങളും  കുടുംബയോഗങ്ങളും നടി കെപിഎസി ലളിത ഉദ്ഘാടനം ചെയ്തു. 
വെള്ളറക്കാട്, ചൊവ്വന്നൂർ, ചെമ്മണ്ണൂർ സൗത്ത്, കാട്ടകാമ്പാൽ എന്നിവിടങ്ങളിലാണ് യോഗങ്ങൾ സംഘടിപ്പിച്ചത്. വെള്ളറക്കാട് കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ‌് രമണി രാജൻ അധ്യക്ഷയായി. സിപിഐ എം കുന്നംകുളം ഏരിയ സെക്രട്ടറി എം എൻ സത്യൻ, മണ്ഡലം സെക്രടറി ടി കെ വാസു, കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ‌് എ വി സുമതി.
എരിയ കമ്മിറ്റിയംഗങ്ങളായ ഡോ. കെ ഡി ബാഹുലേയൻ, പി എസ് പ്രസാദ്, ലോക്കൽ സെക്രട്ടറി ഗിരീഷ് എന്നിവർ സംസാരിച്ചു. ചൊവ്വന്നൂർ ഐഎംഎ ഹാളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ‌് പി കെ ശാന്ത അധ്യക്ഷയായി. മന്ത്രി എ സി മൊയ്തീൻ, ചൊവ്വന്നൂർ പഞ്ചായത്ത് പ്രസിഡന്റ‌് കെ കെ സതീശൻ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം പത്മിനി, മഹിളാ അസോസിയേഷൻ വടക്കാഞ്ചേരി ഏരിയ സെക്രട്ടറി റീന ജോസ് എന്നിവർ സംസാരിച്ചു. 
രജിത ഷിബു സ്വാഗതവും കവിത സുനിൽ നന്ദിയും പറഞ്ഞു. ചെമ്മണ്ണൂർ സൗത്തിൽ പുഷ്പ ജോൺ അധ്യക്ഷയായി. സിപിഐ എം എരിയ സെക്രട്ടറി എം എൻ സത്യൻ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ ബി ഷിബു സ്വാഗതവും അഡ്വ. കെ എസ് ബിനോയ് നന്ദിയും പറഞ്ഞു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top