കോഴിക്കോട്
മുപ്പതാമത് സംസ്ഥാനതല ദേശീയ ബാലശാസ്ത്ര കോൺഗ്രസ് കലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. എം കെ ജയരാജ് ഉദ്ഘാടനംചെയ്തു. ശാസ്ത്രവിജ്ഞാനവും ശാസ്ത്രബോധവും രണ്ടാണെന്നും ശാസ്ത്രബോധമുള്ള സമൂഹമാണ് അനിവാര്യമെന്നും എം കെ ജയരാജ് പറഞ്ഞു. സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 108 പ്രോജക്ടുകളുടെ അവതരണമാണ് രണ്ടുദിവസങ്ങളിലായി മലബാർ ബൊട്ടാണിക്കൽ ഗാർഡനിൽ നടക്കുന്നത്. സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ ഉപാധ്യക്ഷൻ പ്രൊഫ. കെ പി സുധീർ അധ്യക്ഷനായി. ഡോ. എസ് പ്രദീപ് കുമാർ, ഡോ. ഹരിനാരായണൻ, ഡോ. എൻ എസ് പ്രദീപ് എന്നിവർ സംസാരിച്ചു.
തെരഞ്ഞെടുക്കപ്പെടുന്ന 16 പേർ ജനുവരി അവസാനം അഹമ്മദാബാദിൽ ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കും. ജില്ലകളിൽനിന്നുള്ള 108 പ്രോജക്ടുകളാണ് സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ അവതരിപ്പിക്കുക. വെള്ളി പകൽ മൂന്നിന് സമാപനസമ്മേളനം സംസ്ഥാന ഗവൺമെന്റിന്റെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തൻ ഉദ്ഘാടനംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..