കാസർകോട്
പ്ലാന്റേഷൻ കോർപറേഷൻ കാസർകോട് എസ്റ്റേറ്റിലെ തൊഴിലാളി സമരം ഒത്തുതീർപ്പാക്കാൻ മാനേജ്മെന്റ് ഉടൻ ഇടപെടണമെന്ന് സിഐടിയു ജില്ലാകമ്മിറ്റിയോഗം ആവശ്യപ്പെട്ടു. മാനേജരുടെ ധിക്കാരപരമായ നിലപാടാണ് എസ്റ്റേറ്റിലെ ദൈനംദിന പ്രവർത്തനം താറുമാറാകാൻ കാരണം.
ഒരുദിവസം അവധിയെടുത്ത് പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് എട്ടുദിവസത്തെ വേതനം പിടിക്കുമെന്ന് കാണിച്ച് തൊഴിലാളികൾക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്. അന്യായമായ തൊഴിൽ നിഷേധം പിൻവലിക്കണമെന്നാവശ്യപ്പെട്ട എട്ടുപേരെ മാനേജർ സസ്പെൻഡ് ചെയ്തു. ഇതിനെതിരെയാണ് തൊഴിലാളികൾ പണിമുടക്ക് തുടങ്ങിയത്.
തൊഴിൽ നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് സ്ത്രീ തൊഴിലാളികളുടെ സത്യാഗ്രഹസമരവും 50 ദിവസം പിന്നിട്ടു. സമരം ചർച്ചചെയ്ത് പരിഹരിക്കുന്നതിനുപകരം മറ്റുതൊഴിലാളികളെയും പണിമുടക്കിലേക്ക് തള്ളിവിടുകയാണ് മാനേജർ. പ്രശ്നം പരിഹരിക്കാൻ മാനേജ്മെന്റ് തയ്യാറായില്ലെങ്കിൽ സമരം വ്യാപിപ്പിക്കാനും യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് പി മണിമോഹൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി സാബു അബ്രഹാം, സംസ്ഥാന സെക്രട്ടറി ടി കെ രാജൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..