19 January Wednesday

സൗജന്യ പിഎസ്‌സി പരിശീലനം

വെബ് ഡെസ്‌ക്‌Updated: Thursday Dec 9, 2021
കൽപ്പറ്റ 
 ന്യൂനപക്ഷ വിഭാഗങ്ങൾക്കായുള്ള സംസ്ഥാന സർക്കാരിന്റെ സൗജന്യ പി എസ്‌ സി പരിശീലനത്തിന്‌ അപേക്ഷ ക്ഷണിച്ചു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ കൽപ്പറ്റ പഴയ ബസ്‌ സ്റ്റാൻഡ് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ  യുവജനതാ പരിശീലന കേന്ദ്രത്തിലാണ് ക്ലാസുകൾ.  പരിശീലനം ആറു മാസം. 
   ജനുവരി 1 നാണ്‌ പുതിയ ബാച്ചിന്റെ ക്ലാസുകൾ ആരംഭിക്കുക.  പരിശീലനം  സൗജന്യം. ഡിഗ്രി യോഗ്യതയുള്ളവർക്ക് കമ്പയിൻഡ്‌ ഗ്രാജുവേറ്റ് ലെവലും, എസ്എസ്എൽസിക്കാർക്ക് പിഎസ്‌സി ഫൗണ്ടേഷൻ  കോഴ്സും, റഗുലറായി ക്ലാസിൽ വരാൻ സാധിക്കാത്തവർക്ക് ആഴ്ചയിൽ ഒരു ദിവസത്തെ ഹോളിഡേ ക്ലാസുമായാണ് പരിശീലനം. 
   18 വയസ്സ്‌ തികഞ്ഞ മുസ്ലിം, ക്രിസ്ത്യൻ, ജൈൻ എന്നിവർക്ക്‌ അപേക്ഷിക്കാം . അപേക്ഷകൾ നിർദിഷ്ട ഫോറത്തിൽ സ്വയം സാക്ഷ്യപ്പെടുത്തിയ സർടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ബിപിഎൽ  ആണെങ്കിൽ റേഷൻ കാർഡിന്റെ  കോപ്പി, വിധവ/വിവാഹമോചിതർ ആണെങ്കിൽ ആയത് തെളിയിക്കുന്ന രേഖ സഹിതം പ്രിൻസിപ്പൽ, കോച്ചിങ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത്, പഴയ ബസ്‌സ്റ്റാൻഡ്‌ ബിൽഡിങ്‌, കൽപ്പറ്റ എന്ന വിലാസത്തിലോ നേരിട്ടോ  20 ന് വൈകിട്ട് 5 ന്‌ മുമ്പായി എത്തിക്കണം. അപേക്ഷാ ഫോറം ഓഫീസിൽ നിന്ന് ലഭിക്കും.   വിശദ വിവരങ്ങൾക്ക് ഫോൺ:  04936 202228.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top