19 November Tuesday

സിഐടിയു ജില്ലാ സമ്മേളനത്തിന്‌ ഉജ്വല തുടക്കം

സ്വന്തം ലേഖകൻUpdated: Saturday Nov 9, 2019
 
നെയ്യാറ്റിൻകര
അവകാശ പോരാട്ടങ്ങൾക്ക്‌ ഊർജം പകർന്ന്‌ സിഐടിയു ജില്ലാ സമ്മേളനത്തിന്‌ നെയ്യാറ്റിൻകരയിൽ പ്രൗഢഗംഭീര തുടക്കം. പ്രതിനിധി സമ്മേളന നഗരിയായ എൻ പി സെൽവൻ നഗറിൽ (ശ്രീരാഗം ഓഡിറ്റോറിയം) ജില്ലാ പ്രസിഡന്റ്‌ സി ജയൻബാബു രക്തപതാക ഉയർത്തിയതോടെയാണ്‌ രണ്ടു ദിവസത്തെ പ്രതിനിധി സമ്മേളനത്തിന്‌ വെള്ളിയാഴ്‌ച തുടക്കമായത്‌. തുടർന്ന്‌ സമ്മേളന നഗരിയിലെ രക്തസാക്ഷി മണ്ഡപത്തിൽ പ്രതിനിധികൾ പുഷ്‌പാർച്ചന നടത്തി. പ്രതിനിധി സമ്മേളനം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ കെ ദിവാകരൻ ഉദ്‌ഘാടനം ചെയ്‌തു. 
 
ജില്ലാ പ്രസിഡന്റ്‌ സി ജയൻബാബു അധ്യക്ഷനായി. പുല്ലുവിള സ്റ്റാൻലി രക്തസാക്ഷി പ്രമേയവും ഇ ജി മോഹനൻ, ഡി ലതിക എന്നിവർ അനുശോചനപ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി വി ശിവൻകുട്ടി റിപ്പോർട്ടും ട്രഷറർ പട്ടം വാമദേവൻ കണക്കും അവതരിപ്പിച്ചു. 
 
സമ്മേളന നടത്തിപ്പിനായി ജില്ലാ ഭാരവാഹികൾ അംഗങ്ങളായി സ്‌റ്റിയറിങ്‌ കമ്മിറ്റിയും വിവിധ സബ്‌ കമ്മിറ്റികളും രൂപീകരിച്ചു. പ്രസീഡിയം: വി കെ മധു (കൺവീനർ). അംഗങ്ങൾ: ഡോ. പ്രദീപ്കുമാർ, സഞ്‌ജയൻ, വി ജയപ്രകാശ്, കെ എസ് സുനിൽകുമാർ, എസ്‌ പുഷ്പലത, അഡ്വ. സായ്കുമാർ, വി ആർ വിജയകുമാർ, ഡി മോഹനൻ, ഇ കെന്നഡി, എ ജെ സുക്കാർണോ. 
ക്രഡൻഷ്യൽ: ആർ രാമു (കൺവീനർ). അംഗങ്ങൾ: ക്‌ളൈനസ്‌ റൊസാരിയോ, ജയമോഹനൻ, ജയൻ, അഡ്വ. ഫാത്തിമ, ഷാജഹാൻ, പി രാജേന്ദ്രകുമാർ, സുന്ദരം, സജു, സുനിൽ, വിജയകുമാർ. 
 
മിനിട്ട്സ്: എസ് അനിൽകുമാർ (കൺവീനർ).അംഗങ്ങൾ: ബി ബിജു, സുന്ദരൻപിള്ള, എം ജി മീനാംബിക, ജി വിജയകുമാർ.   -സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ, സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എം വിജയകുമാർ, കെ ഒ ഹബീബ്, സി കെ ഹരികൃഷ്ണൻ, കാട്ടാക്കട ശശി, വി കെ മധു, എൻ രതീന്ദ്രൻ, പി രാജേന്ദ്രകുമാർ, ഇ എസ് മധു, കെ എസ് സുനിൽകുമാർ, പി എസ്  മധുസൂദനൻ, പി കെ രാജ്മോഹൻ, വി കേശവൻകുട്ടി  എന്നിവർ സംസാരിച്ചു. കെ ആൻസലൻ എംഎൽഎ സ്വാഗതം പറഞ്ഞു.  
 
309166 അംഗങ്ങളെ പ്രതിനിധീകരിച്ച്‌ 496 പേരാണ്‌ സമ്മേളനത്തിൽ പങ്കെടുക്കുന്നത്‌. റിപ്പോർട്ടിൽമേൽ ചർച്ച ആരംഭിച്ചു. ബൈജു (ടെക്നോപാർക്), ​ഗബ്രിയേൽ (മത്സ്യത്തൊഴിലാളി യൂണിയൻ), സുശീലൻ മണവാരി (കെഎസ്‌ആർടിഇഎ) ,വിജയലക്ഷ്മി (ഓട്ടോ ടാക്‌സി), വി എസ് ബിനു(കൺസ്ട്രക്ഷൻ), മിനി (കെൽട്രോൺ), മൂന്നാകോട് ഷാജി (​ഗുഡ്സ്), കുമാരി (സ്കൂൾ പാചകം), നന്ദൻകോട് ബാബു(അലക്ക് തൊഴിലാളിയൂണിയൻ), എസ്എച്ച് ഷംനാദ് (മത്സ്യഅനുബന്ധം), വി എസ് ബിനുകുമാർ (ഫോട്ടോ​ഗ്രാഫി യൂണിയൻ), രവീന്ദ്രൻ (നിർമിതി), അനിൽകുമാർ (കെസിഇയു), ശ്രീജ ഷൈജുദേവ് (കശുവണ്ടി തൊഴിലാളി യൂണിയൻ), ലാൽ (ലോട്ടറി യൂണിയൻ), ജയൻ (കയർ തൊഴിലാളി), സാജിരത്ത് (ആശാവർക്കേഴ്സ്), സജീവ്കുമാർ(കെഎസ്‌ഇബി ഡബ്ല്യുഎ ), പ്രദീപ്കുമാർ(കെഎംഎസ്‌ആർഎ),  കരമന മൈതീൻ (ഹെഡ് ലോഡ്), നജീം (മീറ്റ് വർക്കേഴ്സ്), രേഖ (സ്നേഹിത വനിതാസംഘം), ഷാജിത് (ന്യൂ ജനറേഷൻ ബാങ്ക്) എന്നിവർ ആദ്യദിനം ചർച്ചയിൽ പങ്കെടുത്തു. ശനിയാഴ്‌ചയും ചർച്ച തുടരും. റിപ്പോർട്ട്‌ അംഗീകരിച്ചശേഷം നേതാക്കൾ അഭിവാദ്യം ചെയ്യും. പുതിയ ജില്ലാ കമ്മിറ്റിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തശേഷം സമ്മേളനം വൈകിട്ട്‌ സമാപിക്കും.
പ്രധാന വാർത്തകൾ
 Top