06 December Sunday

കെയർ ഹോം പദ്ധതിക്ക്‌ ലാഭം കൈമാറി

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019
മംഗലപുരം
പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി സഹകരണ സംഘങ്ങളെ കൂട്ടിയിണക്കി സഹകരണ വകുപ്പ് ആവിഷ്കരിച്ച കെയർ ഹോം പദ്ധതിയിലേക്ക് തോന്നയ്ക്കൽ അഗ്രികൾച്ചറൽ ക്രെഡിറ്റ് സഹകരണ സംഘം ലാഭവിഹിതം കൈമാറി. സംഘത്തിന്റെ 2017–- - 18 സാമ്പത്തിക വർഷത്തിലെ ആഡിറ്റ് പ്രകാരമുള്ള ലാഭവിഹിതം 357978 രൂപയുടെ ചെക്ക് സംഘം പ്രസിഡന്റ് മധു മുല്ലശ്ശേരി മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി. 
ഡെപ്യൂട്ടി സ്പീക്കർ വി ശശി, പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് കെ വേണുഗോപാലൻ നായർ, മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു, സംഘം സെക്രട്ടറി പി സഹദേവൻ, അസിസ്റ്റന്റ് രജിസ്ട്രാർ 
എ ഷെരീഫ് തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top