കൊല്ലം
മേളയുടെ രണ്ടാം ദിനം ട്രാക്ക്, ത്രോ ഇനത്തിലുള്ള മത്സരങ്ങൾ പൂർത്തിയായപ്പോൾ 143 പോയിന്റുമായി പുനലൂർ ഉപജില്ല ബഹുദൂരം മുന്നിൽ. 100.5 പോയിന്റുള്ള കൊല്ലം ഉപജില്ല രണ്ടാം സ്ഥാനത്ത്. 59 പോയിന്റുമായി ചാത്തന്നൂർ ഉപജില്ല മൂന്നാമതും 43 പോയിന്റുമായി വെളിയം ഉപജില്ല നാലാമതുമാണുള്ളത്.
സ്കൂളുകളിൽ 71 പോയിന്റുമായി പുനലൂർ സെന്റ് ഗൊരേട്ടി എച്ച്എസ്എസ് മുന്നിൽ നിൽക്കുന്നു. 34.5 പോയിന്റ് നേടി തങ്കശേരി ഇൻഫന്റ് ജീസസ് രണ്ടാമതും പത്തനാപുരം എംടിഎച്ച്എസ് 28 പോയിന്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്. 16 പോയിന്റുമായി കൊല്ലം ക്രിസ്തുരാജ് എച്ച്എസ്എസ് ആണ് നാലാമത്. സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി രണ്ടായിരത്തോളം കുട്ടികളാണ് കായികമേളയിൽ പങ്കെടുക്കുന്നത്. ശനിയാഴ്ച സമാപന സമ്മേളനം എൻ കെ പ്രേമചന്ദ്രൻ എംപി ഉദ്ഘാടനംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..