21 November Thursday
അരണമുടിമലയിൽ ഉരുൾപൊട്ടി

മൂഴിയാറിൽ ഗതാഗതം തടസപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019

മൂഴിയാർ–-ഗവി പ്രധാന പാതയിലേക്ക് കല്ലും മണ്ണും വീണ് ഗതാഗതം തടസപ്പെട്ടനിലയിൽ

 ചിറ്റാർ

ഗവി റൂട്ടിൽ അരണമുടിമലയിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് മൂഴിയാർ–-ഗവി പ്രധാന പാതയിലേക്ക് കല്ലും മണ്ണും വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ബുധനാഴ്‌ച രാത്രി 10നാണ് സംഭവം.വ്യാഴാഴ്‌ച പുലർച്ചെ ഇതുവഴി ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിലെ ജീവനക്കാരും യാത്രക്കാരുമാണ് വിവരം ആദ്യം അറിഞ്ഞത്.ചെറിയ വാഹനങ്ങൾ പോലും പോകാൻ കഴിയാത്ത വിധത്തിൽ റോഡിലേക്ക് പതിച്ച മണ്ണും കല്ലും നീക്കം ചെയ്‌ത്‌ വൈകിട്ട് ആറിനാണ് ഗതാഗത തടസം പൂർണമായും നീക്കിയത്.
ഉരുൾപൊട്ടൽ രാത്രിയായിരുന്നതിനാലും  വാഹന ഗതാഗതം ഇല്ലാതിരുന്നതിനാലും ആളപായം ഉണ്ടായില്ല.ശബരിഗിരി നിലയത്തിന്റെ ബട്ടർഫ്ലൈ വാൽവ് സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ നുറു മീറ്റർ സമീപത്താണ്‌ കല്ലും മണ്ണും ഒഴുകി എത്തി റോഡിൽ പതിച്ചത്.അരണമുടിയിൽ മഹാപ്രളയകാലത്ത്  ഉരുൾപൊട്ടിയിരുന്നു. അന്ന് 10 കിലോമീറ്റർ ദൂരം റോഡ് തകർന്നു പോയിരുന്നു.
 
 
പ്രധാന വാർത്തകൾ
 Top