19 November Tuesday

മോഹനന്റെ മധുരവിജയം

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019

മോഹനൻ

കാഞ്ഞങ്ങാട‌് 
സംസ്ഥാന സ്‌കൂൾ കലോത്സവവിജയികൾക്ക‌് എർപ്പെടുത്തിയ ആർട‌്സ‌് സ്‌കോളർഷിപ്പ‌് ആദ്യമായി ജില്ലയിൽ എത്തിച്ചത‌്. കാഞ്ഞങ്ങാട‌് ദുർഗാ ഹൈസ‌്കൂൾ പത്താം ക്ലാസ‌്  വിദ്യാർഥിയായിരുന്ന കെ  മോഹനൻ. 77ൽ എറണാകുളത്തുനടന്ന സംസ്ഥാന കലോത്സവത്തിൽ ,കാവ്യകേളി മത്സരത്തിൽ ജേതാവായതോടെയാണ‌് ആ വർഷം മുതൽ എർപ്പെടുത്തിയ  ഗ്രേസ‌് മാർക്കിനും ആർട്‌സ്‌ സ‌്കോളർഷിപ്പിനും മോഹനൻ അർഹനായത‌്. ഈ നേട്ടത്തിനുപിന്നിൽ നിയമപോരാട്ടത്തിന്റെ കഥയുണ്ട‌് മോഹനനു പറയാൻ കാവ്യകേളി, പ്രസംഗം എന്നീ മത്സരങ്ങളിൽ ദുർഗ ഹൈസ്‌കൂളിനെ പ്രതിനിധീകരിച്ച് മോഹനന് ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. സംസ്ഥാന മത്സരത്തിനുള്ള എൻട്രി ലിസ്റ്റ് അയക്കുകയും ചെയ്തു. എന്നാൽ യുവജനോത്സവത്തിന് രണ്ട് നാൾ മുമ്പാണ് മോഹനന്റെ പേരില്ലെന്ന്‌ സ്‌കൂൾ അധികൃതർ അറിയുന്നത്.കാഞ്ഞങ്ങാട്ടെ അഭിഭാഷകൻ എച്ച‌് ലക്ഷ്‌മണ അയ്യർ മുഖേനെ ഹൈക്കോടതിയിൽ ഹർജി നൽകി.ഹൈക്കോടതി കലോത്സവം തന്നെ സ്റ്റേ ചെയ്തുകൊണ്ട് ഉത്തരവിട്ടു.ഉടൻ വിദ്യാഭ്യാസ വകുപ്പധികൃതർ  അടിയന്തിരമായി ചർച്ച ചെയ്ത് മത്സരാർഥികളുടെ പട്ടികയിൽ മോഹനന്റെ പേര് ചേർത്തു.കാവ്യകേളിയിൽ രണ്ടാം സ്ഥാനം കിട്ടുകയും ചെയ്തു തന്റെ വിദ്യാഭ്യാസ ജിവിതത്തെ മാറ്റിമറിച്ച കോടതി ഇടപെടൽ തന്നെയാണ‌് വക്കീലാവാൻ പ്രേരണയായതെന്നും  തലശേരി കോടതിയിലും ഹൈക്കോടതിയിലും പ്രാക‌്ടീസ‌് ചെയ്യുകയും ഇപ്പോൾ ആൾട്ടറേനേറ്റീവ‌് മെഡീസിൽ ചികിത്സകനുമായ  വെള്ളിക്കോത്തെ  കെ മോഹൻ പറഞ്ഞു
പ്രധാന വാർത്തകൾ
 Top