15 November Friday

പ്രശാന്ത്‌ ദീർഘവീക്ഷണമുള്ള പൊതുപ്രവർത്തകൻ: മന്ത്രി ഇപി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2019

കവടിയാറിൽ എൽഡിഎഫ്‌ കുടുംബയോഗത്തിൽ മന്ത്രി ഇ പി ജയരാജൻ സംസാരിക്കുന്നു

പേരൂർക്കട
വികസനത്തിന്റെ കാര്യത്തിൽ ദീർഘവീക്ഷണമുള്ള പൊതുപ്രവർത്തകനായ വി കെ പ്രശാന്തിനെ വട്ടിയൂർക്കാവിലെ ജനങ്ങൾ സ്വീകരിച്ചു കഴിഞ്ഞെന്ന് മന്ത്രി ഇ പി ജയരാജൻ. തെരഞ്ഞെടുപ്പിൽ യുഡിഎഫ് വികസന പ്രശ്നങ്ങളാണ്‌ ചർച്ച ചെയ്യേണ്ടത്‌. ജനസമ്മതനായ സ്ഥാനാർഥി വന്നതോടെ വി കെ പ്രശാന്തിനെതിരായി വ്യക്തിപരമായ അവഹേളനമാണ് യുഡിഎഫ് ക്യാമ്പ് നടത്തുന്നത്. വികസനപ്രവർത്തങ്ങൾ ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫ് തെരഞ്ഞടുപ്പിനെ നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കവടിയാർ മേഖലാ കമ്മിറ്റിയിലെ വിവിധ കുടുംബയോഗങ്ങളിൽ മന്ത്രി പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top