29 May Friday

വയർലെസ് കേന്ദ്രത്തിലേക്കുള്ള വഴിയിലെ മണ്ണ്‌ നീക്കി

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2019

 

മേലാറ്റൂർ
നെന്മിനി മലയിലെ പൊലീസ്‌ വയർലെസ് റിപ്പീറ്റർ കേന്ദ്രത്തിലേക്കുള്ള വഴിയിലെ മണ്ണ്‌ നീക്കി. കനത്ത മഴയിൽ 
മലയിൽ 15 ഇടങ്ങളിൽ മണ്ണിടിഞ്ഞ്‌ റിപ്പീറ്റർ കേന്ദ്രത്തിലേക്കുള്ള ഗതാഗതം മുടങ്ങിയിരുന്നു. നൂറോളം പൊലീസുകാർ ചേർന്ന്‌ മണ്ണ് നീക്കംചെയ്‌തു. 
ഞായറാഴ്‌ച രാവിലെ തുടങ്ങിയ മണ്ണുനീക്കൽ വൈകിട്ട് നാലിന്‌ പൂർത്തിയായി. പാണ്ടിക്കാട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം മുഹമ്മദ് ഹനീഫ, ടെലി കമ്യൂണിക്കേഷൻ ഇൻസ്പെക്ടർ പി ആനന്ദ്, കെ ജയപ്രകാശ്, പ്രദീപ് എന്നിവർ നേതൃത്വംനൽകി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top