കൊല്ലം
ജില്ലാ ജയിലിലെ 34 അന്തേവാസികൾക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച നടത്തിയ 50 പേരുടെ സ്രവ പരിശോധനയിലാണ് 34 പേർക്ക് പോസിറ്റീവായത്. ഇതോടെ ജയിലിൽ കോവിഡ് ബാധിതരുടെ എണ്ണം 97 ആയി. ആന്റിജൻ പരിശോധനയിൽ ഇവരുടെ ഫലം നെഗറ്റീവായിരുന്നു. തുടർന്ന് സ്രവം പരിശോധിക്കുകയായിരുന്നു.
കോവിഡ് വ്യാപനത്തെ തുടർന്ന് പുതുതായി എത്തുന്ന പ്രതികളെയെല്ലാം തിരുവനന്തപുരം, വർക്കല തുടങ്ങിയ ജയിലുകളിലേക്കു മാറ്റാൻ അധികൃതർ തീരുമാനിച്ചു. ജില്ലാ ജയിലിലെ ഭക്ഷണ വിതരണ കൗണ്ടർ താൽക്കാലികമായി പ്രവർത്തനം
നിർത്തും.
കോവിഡ് വ്യാപനം തുടങ്ങിയ ഘട്ടംമുതൽ ജയിലിനുള്ളിൽ കർശന പ്രതിരോധ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. 141 അന്തേവാസികൾ ഉണ്ടായിരുന്ന ജയിലിൽ നിലവിൽ 70 പേർ മാത്രമാണ് ശേഷിക്കുന്നത്. എല്ലാ അന്തേവാസികൾക്കും ഡിഎംഒയുടെ നേതൃത്വത്തിൽ സ്രവപരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച പനി ലക്ഷണങ്ങളെ തുടർന്ന് അന്തേവാസികളുടെ സ്രവം പരിശോധച്ചതിൽ 57 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ ഗുരുതര രോഗലക്ഷണം ഇല്ലാത്തവർ ചന്ദനത്തോപ്പ് പ്രഥമ ചികിത്സാകേന്ദ്രത്തിലും മൂന്നുപേർ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..