16 January Saturday

അനുജിത്തിന്റെ കുടുംബത്തിന് ആശ്വാസമേകി അഗ്നിരക്ഷാസേന

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020
കൊട്ടാരക്കര 
അനുജിത്തിന്റെ കുടുംബത്തിന് ആശ്വാസമേകി അഗ്നിരക്ഷാസേന. സേനാമേധാവി ശ്രീലേഖയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌‌ എട്ടു‌പേർക്ക്‌‌ അവയവം ദാനംചെയ്‌ത‌ അനുജിത്തിന്റെ കുളക്കടയിലെ വീട്ടിലെത്തിയത്. അഗ്നിരക്ഷാസേനയും സേനയുടെ സിവിൽ ഡിഫൻസ്‌ അംഗങ്ങളും സമാഹരിച്ച 9,36,000 രൂപ അനുജിത്തിന്റെ ഭാര്യ പ്രിൻസിക്കും മകൻ എഡ്വിനും കൈമാറി. 
കൊട്ടാരക്കര ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ സിവിൽ ഡിഫൻസ് വളന്റിയറായിരുന്നു അനുജിത്‌.അഗ്നിരക്ഷാസേന ടെക്‌നിക്കൽ ഡയറക്ടർ എം നൗഷാദ്, അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഇൻ ചാർജ് അരുൺ അൽഫോൺസ്, സിവിൽ ഡിഫൻസ് ഡയറക്ടർ വി സിദ്ധകുമാർ, ജില്ലാ ഫയർ ഓഫീസർ കെ ഹരികുമാർ, കൊട്ടാരക്കര സ്റ്റേഷൻ ഓഫീസർ ടി ശിവകുമാർ, സിവിൽ ഡിഫൻസ് സ്റ്റേഷൻ ഓഫീസർ കെ എൻ ഷാജി, കൊട്ടാരക്കര സിവിൽ ഡിഫൻസ് വളന്റിയർ ഡെപ്യൂട്ടി വാർഡൻ പ്രേംചന്ദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. 
അനുജിത്‌ മരിക്കുന്നതിന് മാസങ്ങൾക്കുമുമ്പ്‌ വാങ്ങിയ വീടിന്റെ കടങ്ങൾ സുഹൃത്തുക്കൾ വീട്ടിയിരുന്നു. കഴിഞ്ഞ 14നു രാത്രി അപകടത്തിൽപ്പെട്ട അനുജിത്തിന് 17നാണ് മസ്തിഷ്ക മരണം സംഭവിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top