26 September Saturday

തോരാ ദുരിതം...

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020
തിരുവനന്തപുരം
ജില്ലയിൽ കനത്ത മഴയിൽ 16 വീടുകൾ കൂടി തകർന്നു. ഇതോടെ  ഭാഗികമായി തകർന്ന  വീടുകളുടെ എണ്ണം 198 ആയി. ഇതുവരെ ഒരു മരണം റിപ്പോർട്ട്‌ ചെയ്‌തു.  എഴു ദുരിതാശ്വാസ ക്യാമ്പുകളിലായി 153 കുടുംബങ്ങൾ ഉൾപ്പെടെ 584 പേരുണ്ട്‌.  മഴക്കെടുതിയിൽ 538 ഹെക്ടർ കൃഷി കൂടി നശിച്ചു. ഇതോടെ ആകെ കൃഷി നാശം  5,867 ഹെക്ടറായി. ശനിയാഴ്‌ച പകൽ പലയിടങ്ങളിലും മഴയ്‌ക്ക്‌ ശമനമുണ്ടായെങ്കിലും വൈകിട്ടോടെ നഗരത്തിലുൾപ്പെടെ മഴ കനത്തു.  
ശനിയാഴ്ച രാത്രിയുണ്ടായ കനത്ത മഴയിലും കാറ്റിലും കിളിമാനൂർ കരവാരം പറക്കുളത്ത് ലീലാമണിയുടെ വീട്‌ തകർന്നു. അടുക്കളഭാ​ഗവും പിറകുവശത്തെ മുറിയും പൂർണമായും തകർന്നു. മുൻവശവും മുറികളും ഏത് നിമിഷവും വീഴാവുന്ന നിലയിലാണ്. അവിവാഹിതയായ  ലീലാമണി ബധിരയും മൂകയുമാണ്. 
അപകടസമയത്ത് ഇവര്‍ മുൻവശത്തെ മുറിയിൽ ഉറങ്ങുകയായിരുന്നു. ഇവരെ ബന്ധുവീട്ടിലേക്ക് മാറ്റി. 
കാറ്റിലും മഴയിലും വിളപ്പിൽ മലയിൻകീഴ് മണപ്പുറം മായാസദനത്തിൽ രാജേഷിന്റെ വീടിനു മുകളിൽ തെങ്ങ് വീണു. അടുക്കളയുടെയും സ്റ്റോർ റൂമിന്റെയും ചുമരും മേൽക്കൂരയും തകർന്നു. ആളപായമില്ല. പഞ്ചായത്ത് പ്രസിഡന്റ്‌ എസ് രാധാകൃഷ്ണൻനായർ, വാർഡ് മെമ്പർ വി എസ് ശ്രീകാന്ത് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടന്നു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top