19 September Saturday

സിഎഫ്എല്‍ടിസിയിലെ അതിക്രമം സാമൂഹ്യദ്രോഹമെന്ന്‌ മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020

 

തിരുവനന്തപുരം
പുല്ലുവിളയിൽ കോവിഡ്‌ പ്രഥമ ചികിത്സാകേന്ദ്രത്തിലുണ്ടായ ആക്രമണം കടുത്ത സാമൂഹ്യദ്രോഹമായി പരിഗണിക്കാനേ കഴിയൂ എന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോവിഡ്‌ കേന്ദ്രങ്ങൾ എല്ലായിടത്തും വേണം. രോഗം ചികിത്സിച്ചു ഭേദമാക്കാനുള്ള കേന്ദ്രങ്ങളാണ്‌ സിഎഫ്‌എൽടിസികളെന്ന്‌ എല്ലാവരും മനസ്സിലാക്കണം. തെറ്റായധാരണയുടെ പേരിൽ അതിനെ എതിർക്കാൻ പാടില്ല. രോഗവ്യാപനതോത്‌ വർധിച്ചതിനാൽ പ്രാഥമിക ചികിത്സ 
നൽകാൻ ഒരുക്കിയ കേന്ദ്രങ്ങളാണ്‌. അത്തരം പ്രവണതകളിൽ നിന്ന്‌ എല്ലാവരും പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top