23 September Wednesday

1500 വീട്‌ വെള്ളത്തിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020

എണ്ണയ്‍‍ക്കാട് ഭാഗത്തെ വീടുകളിൽ വെള്ളം കയറിയ കുടുംബങ്ങളെ സിപിഐ എം-–ഡിവൈഎഫ്ഐ പ്രവർത്തകർ കരയ്‍‍ക്കെത്തിക്കുന്നു

മാന്നാർ 
തോരാതെ പെയ്യുന്ന മഴയിൽ പമ്പ, അച്ചൻകോവിലാറുകളിലെ ജലനിരപ്പുയർന്നതോടെ അപ്പർകുട്ടനാടൻ മേഖലയിലെ 1500 വീടുകൾ  വെള്ളക്കെട്ടിലായി. മാന്നാർ, വള്ളക്കാലി, പാവുക്കര, മൂർത്തിട്ട മുക്കത്താരി, വൈദ്യൻ കോളനി, തോണ്ടുതറ, പുതുവൂർ, തെെച്ചിറ കോളനി, ബുധനൂർ താഴാന്ത്ര, പ്ലാക്കാത്തറ, തൈയൂർ, ഇരമത്തൂർ ഐക്കരമുക്ക്, വള്ളാംകടവ്, ചില്ലിത്തുരുത്തിൽ, സ്വാമിത്തറ, പുത്തനാർ, തേവർകടവ് , മഠത്തുപടി , കോട്ടമുറി, വാഴക്കൂട്ടം, പറയങ്കേരി, നാമങ്കേരി, കുരയ്‌ക്കലാർ, കാങ്കേരി ദ്വീപ്, കാരിക്കുഴി, വലിയപെരുമ്പുഴ, ഈഴക്കടവ്, പ്രായിക്കര എന്നിവിടങ്ങളിലാണ് വെള്ളംകയറിയത്. മിക്കയിടങ്ങളിലും റോഡ്‌ വെള്ളത്തിൽ മുങ്ങി. 
വലിയകൃഷിനാശമുണ്ടായി. പൊലീസും റവന്യൂവകുപ്പും ഉച്ചഭാഷിണിയിലൂടെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top