26 September Saturday
പ്രതിക്ക് കോവിഡ്

12 പൊലീസുകാർ ക്വാറന്റൈനിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020
 
മാവേലിക്കര 
കഞ്ചാവുകേസ്‌ പ്രതിക്ക്‌ കോവിഡ് സ്ഥിരീകരിച്ചു. പ്രാഥമിക സമ്പർക്ക പട്ടികയിലെ മാവേലിക്കര സിഐ ബി വിനോദ്കുമാർ ഉൾപ്പെടെ 12 പൊലീസുകാർ ക്വാറന്റൈനിലായി. 
ഏഴുകിലോ കഞ്ചാവുമായി എത്തിയ രണ്ടുയുവാക്കളെ ചൊവ്വാഴ്‌ച രാത്രിയിലാണ് അറസ്‌റ്റ്‌ ചെയ്‌തത്. സിഐയെ കൂടാതെ, ആന്റി നാർകോട്ടിക് എസ്ഐ വൈ ഇല്യാസ്, എസ്ഐ പി ടി ജോണി ക്വാറന്റൈനിലാണ്‌.
 

2 പേർക്ക്‌ കോവിഡ് സ്ഥിരീകരിച്ചു 

മാവേലിക്കര
കെഎസ്ആർടിസി റീജണൽ വർക്‌‌‌ഷോപ്പ് ജീവനക്കാരനും ജില്ലാ ആശുപത്രിയിലെ നേഴ്സിനും കോവിഡ് സ്ഥിരീകരിച്ചു. വർക്‌ഷോപ്പിലെ ആറും പേരും ജില്ലാ ആശുപത്രിയിലെ 10 പേരും നിരീക്ഷണത്തിൽ. വർക്‌‌‌ഷോപ്പ്‌, ഓഫീസ് പരിസരത്ത്‌ അണുനശീകരണം നടത്തി. പ്രാഥമിക സമ്പർക്കത്തിലുള്ള 16 പേരാണ്‌  നിരീക്ഷണത്തിൽ.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top