26 September Saturday
സമ്പർക്കപട്ടികയിൽ നൂറിലധികം പേർ

സമ്പർക്ക രോഗികളുടെ എണ്ണം കൂടുന്നു കൽപ്പറ്റ നഗരം അടച്ച്‌ പൂട്ടി

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020
സമ്പർക്ക രോഗികളുടെ എണ്ണം കൂടുന്നു
കൽപ്പറ്റ നഗരം അടച്ച്‌ പൂട്ടി
കൽപ്പറ്റ
സമ്പർക്കരോഗികളുടെ എണ്ണം കൂടിയതോടെ കൽപ്പറ്റ  നഗരം അടച്ച്‌ പൂട്ടി.   വെള്ളിയാഴ്‌ച കോവിഡ്‌ ബാധിച്ച്‌ മരിച്ച കൽപ്പറ്റ ചാത്തോത്ത്‌ വയൽ സ്വദേശി(60) യുടെ സമ്പർക്കത്തിലുള്ള കൂടുതൽ പേർക്ക്‌  ശനിയാഴ്‌ച രോഗം സ്ഥിരീകരിച്ചതോടെയാണ്‌ നഗരം അടച്ചത്‌. ഏഴ്‌ പേർക്കാണ്‌ ഇദ്ദേഹത്തിന്റെ സമ്പർക്കത്തിലൂടെ ശനിയാഴ്‌ച രോഗം സ്ഥിരീകരിച്ചത്‌.ഇതിൽ ആറും കുടുംബാംഗങ്ങളും ‌  ഒരാൾ  മകന്റെ വ്യാപാര   സ്ഥാപനത്തിലെ തൊഴിലാളിയുമാണ്‌.  മരിച്ച  അലവിക്കുട്ടി ഹാജിയുടെ ഭാര്യ(55), മകൻ(37) , മകന്റെ ഭാര്യ(32),  മകൾ(34) , മറ്റൊരു മകന്റെ   ഭാര്യ(24) മൂന്നരവയസുള്ള പേരക്കുട്ടി,  മകന്റെ  സ്ഥാപനത്തിലെ തൊഴിലാളി(43)  എന്നിവർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. കൽപ്പറ്റ പെണങ്ങോട്‌ റോഡിലെ പഴയ   മാർക്കറ്റിനടുത്ത്‌ കപ്പ കച്ചവടക്കാരനായിരുന്നു മരിച്ച  അലവിക്കുട്ടി ഹാജി. മകൻ ഇറച്ചി കോഴി  മൊത്ത വ്യാപാരിയും. രോഗം സ്ഥിരീകരിച്ച മറ്റൊരാൾ   ഈ  സ്ഥാപനത്തിലെ തൊഴിലാളിയാണ്‌ . അഹമദ്‌ഹാജിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ തന്നെ നൂറിലധികം  പേരുണ്ട്‌. മറ്റുള്ളവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കി വരുന്നു. ഇറച്ചികോഴി വിതരണത്തിനായി ഇവർ ജില്ലയിലെങ്ങും സഞ്ചരിച്ചതിനാൽ സമ്പർക്കപട്ടിക ഏറെ  വിപുലമായിരിക്കുമെന്നാണ്‌ അനുമാനം.  
അഹമദ്‌ഹാജിയുടെ രോഗ ഉറവിടം വ്യക്തമല്ലാത്തതും ആശങ്കയുണ്ടാക്കുന്നു.   കോവിഡ്‌ സ്ഥിരീകരിക്കുന്നതിന്‌ മുമ്പ്‌ ഇദ്ദേഹം കൽപ്പറ്റ ചെറിയപള്ളിയിൽ പെരുന്നാൾ നമസ്‌ക്കാരത്തിൽ പങ്കെടുത്തിട്ടുണ്ട്‌. ഈ ദിവസം നമസ്‌ക്കാരത്തിൽ പങ്കെടുത്തവരോട്‌ സ്വയം നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്‌. 
   ദേഹാസ്വസ്ഥ്യത്തെ തുടർന്ന്‌ തിങ്കളാഴ്‌ച കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സതേടിയ അഹ്‌മദ്‌ ഹാജിയെ  ‌ ബുധനാഴ്‌ച കൽപ്പറ്റ സ്വകാര്യ ആശുപത്രിയിലും അസുഖം മൂർച്ഛിച്ചതിനെ തുടർന്ന്‌ ഇതേദിവസം കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെനിന്നാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌.     400 ഓളം പേർ സെക്കൻഡറി  സമ്പർക്കപട്ടികയിലുമുള്ളതായി കൽപ്പറ്റ നഗരസഭ ഹെൽത്ത്‌ വിഭാഗംഅധികൃതർ അറിയിച്ചു. 
ചെറുകിട  വ്യാപാര സ്ഥാപനങ്ങൾ മാത്രം തുറക്കും
കൽപ്പറ്റ
പ്രഖ്യാപിച്ചതിനാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നഗരസഭാ പരിധിയിലെ ചെറുകിട പലചരക്ക്‌, പഴം, പച്ചക്കറി കടകൾ ഒഴിച്ചുള്ള വ്യാപാരസ്ഥാപനങ്ങൾ തുറക്കരുത്‌.  രാവിലെ പത്ത്‌ മുതൽ വൈകിട്ട്‌ അഞ്ച്‌ വരെയാണ്‌  ഇവക്ക്‌ പ്രവർത്തനാനുമതി.   സൂപ്പർമാർക്കറ്റ്‌, ഹൈപ്പർ മാർക്കറ്റ്‌  പ്രവർത്തിക്കരുത്‌.    മെഡിക്കൽ ഷോപ്പുകൾക്ക്‌ രാവിലെ എട്ട്‌ മുതൽ വൈകീട്ട്‌ ഏഴ്‌ വരെയും പെട്രോൾ പമ്പുകൾക്ക്‌  രാവിലെ എട്ട്‌ മുതൽ വൈകിട്ട്‌ അഞ്ച്‌ വരെയും പ്രവർത്തിക്കാം. ഒരുമാസം മുൻപ്‌ നഗരസഭയിലെ 5,9,11,14,15,18,19 വാർഡുകൾ  കണ്ടയിൻമെന്റ്‌  സോണിലായിരുന്നു. ഹോട്ടലുകൾക്ക് രാവിലെ 6 മുതൽ വൈകീട്ട് 9 വരെ പാർസൽ സർവീസുകൾക്ക് മാത്രമായി പ്രവർത്തിക്കാം. ഇരുത്തി ഭക്ഷണം നൽകാൻ പാടില്ല.
മാനന്തവാടി  ഡിവിഷൻ 21 ഉം കണ്ടയിൻമെന്റ്‌  സോണിൽ
മാനന്തവാടി
 മാനന്തവാടി നഗരസഭയിലെ ഡിവിഷൻ 21 കൂടി ശനിയാഴ്‌ച കണ്ടെയ്‌ൻമെന്റ്‌  സോണായി.  
  ബത്തേരി നഗരസഭയിലെ 15, 23, 24 ഡിവിഷനുകൾ കണ്ടെയ്‌മെന്റ്‌  സോണിൽ നിന്നും ഒഴിവാക്കി.
 

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top