20 November Wednesday

ചേർത്തലയിൽ വ്യാപകനാശം

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2019
ചേർത്തല
ചേർത്തല താലൂക്കിൽ കനത്തമഴയോടൊപ്പം ആഞ്ഞടിച്ച കാറ്റ‌് വ്യാപകനാശമുണ്ടാക്കി. വ്യാഴാഴ‌്ച വൈകിട്ട‌് മുട്ടത്തിപ്പറമ്പ് ചന്തയ‌്ക്ക‌് സമീപം ബൈക്കിൽ മരംവീണ് യുവാവിന‌് ഗരുതര പരിക്കേറ്റു. തണ്ണീർമുക്കം പഞ്ചായത്ത‌് 17–--ാം വാർഡിൽ മണവേലി നല്ലെണ്ണക്കവലയ‌്ക്ക‌് കിഴക്ക‌് ശാരദാഭവനിൽ ശശികുമാറിന്റെ മകൻ ശരൺകുമാറിന‌് (22) ആണ‌് പരിക്കേറ്റത‌്. എറണാകുളത്ത‌് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ‌് ഇയാൾ. 
പലയിടങ്ങളിലും മരംവീണ്‌ വീടും വൈദ്യുതിലൈനും തകർന്നു. ചിലയിടങ്ങളിൽ റോഡ‌് ഗതാഗതം തടസ്സപ്പെട്ടു. ചേർത്തല നഗരസഭ, കടക്കരപ്പള്ളി, തണ്ണീർമുക്കം, ചേർത്തല തെക്ക‌്, കഞ്ഞിക്കുഴി മേഖലകളിലാണ് കൂടതൽ നാശം. തണ്ണീർമുക്കം‐മുഹമ്മ, തൈക്കാട്ടുശേരി–- മാക്കേക്കടവ‌്, ചേർത്തല എക‌്സ‌്റേ ബൈപ്പാസ‌് റോഡുകളിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. ദേശീയപാതയിൽ ഒറ്റപ്പുന്നയ‌്ക്ക‌് സമീപം മൂന്ന‌് വിളക്കുകാൽ ഒടിഞ്ഞു. 
 തീരമേഖലകളിൽ നിരവധി വീട്‌ വെള്ളത്തിലായി. ഏത‌്‌ സാഹചര്യവും നേരിടാൻ സർക്കാർ സംവിധാനം സുസജ്ജമാണെന്ന‌് തഹസിൽദാർ ആർ ഉഷ അറിയിച്ചു. പൊലീസ‌്‐അഗ്നിരക്ഷാ സേനകൾ രക്ഷാപ്രവർത്തനത്തിലുണ്ട‌്. പലയിടങ്ങളിലും അഗ്നിരക്ഷാസേനയാണ്‌ മരംനീക്കി ഗതാഗതം പുനഃസ്ഥാപിച്ചത‌്.
തണ്ണീർമുക്കം പഞ്ചായത്ത് ഒമ്പതാം വാർഡിൽ കിഴക്കേവെളിച്ചിറ ഭവാനിയുടെ വീട‌് മരംവീണ‌് തകർന്നു. കുട്ടിയെ രക്ഷിക്കുന്നതിനിടയിൽ ഓടുവീണ് മരുമകൾ സൂര്യ പ്രദീപിന് പരിക്കേറ്റു. 
കടക്കരപ്പള്ളി പഞ്ചായത്ത‌് അഞ്ചാം വാർഡിൽ ഹരിക‌ൃഷ‌്ണഭവൻ വിനയചന്ദ്രന്റെ വീടിനും കാറിനും മുകളിൽ മരംവീണു. ചേർത്തല തെക്ക‌് പഞ്ചായത്ത‌് നാലാം വാർഡിൽ ആയിരംതൈ സന്തോഷ‌് അരുളപ്പന്റെ വീട‌് മരംവീണ‌് പൂർണമായി തകർന്നു. തൈക്കാട്ടുശേരി പഞ്ചായത്ത‌് 14‐ാം വാർഡിൽ നന്ദികാട്ട‌് ഉണ്ണിക‌ൃഷ‌്ണൻ, നഗരസഭ രണ്ടാം വാർഡ‌് നികർത്തിൽ തമ്പി, കഞ്ഞിക്കുഴി പഞ്ചായത്ത‌് രണ്ടാം വാർഡ‌് കുമ്പളപ്പറമ്പിൽ സാജൻ എന്നിവരുടെ വീടിന്‌ മുകളിൽ മരംവീണു.
 

കായിപ്പുറത്ത്‌ 25 വീട്‌ ഭാഗികമായി തകർന്നു 

മുഹമ്മ
കാറ്റിലും മഴയിലും മരംവീണ് മുഹമ്മ കായിപ്പുറത്ത് 25  വീടിന്‌ ഭാഗിക നാശം. വ്യാഴാഴ്‌ച വൈകിട്ടാണ് സംഭവം. 
കെ ജി കവലയ്‌ക്ക്‌ പടിഞ്ഞാറ് ചാണിവെളി സതീശൻ, ചെല്ലമ്മ, രത്നാകരൻ, വിജയപ്പൻ, വിദ്യ, സുശീല, പ്രസന്നൻ, രാജേന്ദ്രൻ, പത്മ, സുനി, തിലക, തിലകപ്പൻ, അശോകൻ, മാണിക്യമംഗലം കമലാക്ഷി, ബാബു, വത്സല, വെളിയിൽ രാധ, മറ്റത്തിൽ  ഹരിദാസ്, അമ്മിണി, മാമ്പള്ളി അപ്പച്ചൻ, ഇന്ദീവരം അനീഷ്, ബീന മന്ദിരം പുരുഷോത്തമൻ, മന്ദാകിനി സദനം വൃന്ദ തുടങ്ങിയവരുടെ വീടുകൾക്കാണ് നാശമുണ്ടായത്‌.
 
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top