22 September Sunday

കെ കൃഷ്ണകുമാറിനെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2019
എഴുകോൺ 
സിപിഐ എം കരീപ്ര നോർത്ത് ലോക്കൽ സെക്രട്ടറിയും നെടുവത്തൂർ ഏരിയ കമ്മിറ്റി അംഗവുമായിരുന്ന കെ കൃഷ്ണകുമാറിന്റെ അഞ്ചാമത് ചരമവാർഷികം ആചരിച്ചു.  ചൂരപ്പൊയ്കയിലെ  സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി.  നെടുവത്തൂർ ഏരിയ സെക്രട്ടറി പി തങ്കപ്പൻപിള്ള പതാക ഉയർത്തി.
ചൂരപ്പൊയ്ക എൻഎസ്എസ് കരയോഗം ഹാളിൽ  അനുസ്മരണ സമ്മേളനം എം നൗഷാദ് എംഎൽഎ ഉദ്ഘാടനംചെയ്തു.  ലോക്കൽ  സെക്രട്ടറി സി ഉദയകുമാർ അധ്യക്ഷനായി. സംഘാടക സമിതി കൺവീനർ എൻ സേതുരാജൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ്‌അംഗം പി എ എബ്രഹാം, പി തങ്കപ്പൻപിള്ള, ഏരിയ കമ്മിറ്റി അംഗങ്ങളായ ആർ സത്യശീലൻ, ജി ത്യാഗരാജൻ, എം എസ് ശ്രീകുമാർ, വി രാധാകൃഷ്ണൻ,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ശശികുമാർ,  പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുൾ റഹ്മാൻ, എൻ ശിവദാസൻനായർ എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top