21 September Saturday

വനത്തിനുള്ളിൽ യുവതിക്ക്‌ വെട്ടേറ്റു; ഒപ്പം താമസിച്ച യുവാവ്‌ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2019
പത്തനാപുരം
വെരുകുഴിക്ക് സമീപത്തെ വനംവകുപ്പിന്റെ മാഞ്ചിയം പ്ലാന്റേഷനിൽ  യുവതിയെ വെട്ടേറ്റനിലയിൽ കണ്ടെത്തി. ഒപ്പം താമസിക്കുന്ന യുവാവിനെ പൊലീസ്‌ പിടികൂടി. പിറവന്തൂർ പഞ്ചായത്തിലെ കറവൂർ വെരുകുഴി മൈക്കാമൺ രാജിഭവനിൽ ബീന(35)യ്ക്കാണ് വെട്ടേറ്റത്. ചാങ്ങപ്പാറ അരുൺഭവനിൽ അരുൺ(34) ആണ് പിടിയിലായത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ നാട്ടുകാരും പൊലീസും  ഏറെ ദൂരം കാൽനടയായി സഞ്ചരിച്ച് കാടിന് വെളിയിൽ എത്തിച്ചാണ് പുനലൂർ താലൂക്കാശുപത്രിയിൽ എത്തിച്ചത്. പിന്നീട്‌  തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വ്യാഴാഴ്ച വൈകിട്ട് ആറരയോടെയാണ്‌  യുവതിയെ വെട്ടേറ്റനിലയിൽ കണ്ടെത്തിയത്.  അരുൺ മദ്യലഹരിയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച വിവരം നാട്ടുകാരോട് പറഞ്ഞെങ്കിലും ആരും വിശ്വസിച്ചില്ല. പിന്നീട് നാട്ടുകാരും സമീപത്തെ വിരമിച്ച പൊലീസുകാരനും നടത്തിയ അന്വേഷണത്തിലാണ്‌  വീട്ടിലേക്കുള്ള വഴിയിൽ യുവതിയെ വെട്ടേറ്റനിലയിൽ കണ്ടെത്തിയത്. കഴുത്തിനു പുറകിലും  കൈകളിലും വെട്ടേറ്റ യുവതിയുടെ ഒരു കൈ അറ്റനിലയിലാണ്. വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവതിയെ വിവസ്ത്രയാക്കി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നെന്ന് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top