20 October Sunday
മഴയും കാറ്റും

പുത്തൂർ എസ്എൻ പുരത്ത് വ്യാപക നാശം

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2019

പുതുച്ചിറ ദീപുസദനത്തിൽ അശോകന്റെ വീടിന്റെ മേൽക്കൂര കാറ്റിൽ തകർന്ന നിലയിൽ

 

എഴുകോൺ
കനത്ത മഴയിലും കാറ്റിലും പുത്തൂർ എസ്എൻ പുരം പുതുച്ചിറ ഭാഗത്ത് വ്യാപക നാശനഷ്ടം. പുതുച്ചിറ ദീപുസദനത്തിൽ അശോകൻ വാടകയ്ക്കു താമസിച്ചിരുന്ന വീടിന്റെ മേൽക്കൂര തകർന്നു. ഓടുകൾ കാറ്റിൽ പറന്നുപോകുകയായിരുന്നു. 
മരങ്ങൾ കടപുഴകി വീണ് പൂവണ്ണാവിള ദിലീപ്, സൂര്യനിവാസിൽ രാഘവൻ എന്നിവരുടെ മതിലുകൾ തകർന്നു. ശരത് ഭവനിൽ സന്തോഷിന്റെ വീട്ടുവളപ്പിലെ കിണറിനു മുകളിലേക്ക് മരംവീണ് ആൾമറ പൂർണമായും തകർന്നു. വി എസ് സദനത്തിൽ സുകുമാരന്റെ വീട്ടിലെ കക്കൂസ് തകർന്നു. മരങ്ങൾവീണ് വൈദ്യുതിബന്ധം പുർണമായും തകരാറിലാകുകയും  ഗതാഗതം തടസ്സപ്പെടുകയുംചെയ്തു. കാറ്റിൽ കൃഷിനാശവും സംഭവിച്ചു. പുതുച്ചിറയ്ക്കു സമീപ പ്രദേശങ്ങളിലും നിരവധി വീടുകൾക്ക് കേടുപാടുകളുണ്ട്‌. കാറ്റിൽ തകർന്ന പുത്തൂർ എസ്എൻ പുരം പുതുച്ചിറ ദീപുസദനത്തിൽ അശോകന്റെ വീടിന്റെ മേൽക്കൂര.
പ്രധാന വാർത്തകൾ
 Top