14 August Friday

ദളിത് ബാലികയെ പീഡിപ്പിച്ച 3 പേർ റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 9, 2020

അറസ്‌റ്റിലായ പ്രതികൾ

വർക്കല 
അയിരൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കോളനിയിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ച മൂന്നുപേർ അറസ്‌റ്റിൽ. അയൽവാസികളായ അയിരൂർ കായൽപ്പുറം ഈഞ്ചയിൽക്കോണം സ്വദേശികളായ ചരുവിള വീട്ടിൽ ശരത് (26–-ബെരാന), ചരുവിള വീട്ടിൽ ഹരീഷ് (20–-പൊടിമോൻ), ബൈയ്‌ത്തുന്നൂർ വീട്ടിൽ ഷാഹിർ (50) എന്നിവരാണ് പിടിയിലായത്. 
 
ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു. രണ്ട് വർഷത്തോളമായി ഷാഹിറും ഹരീഷും ചേർന്ന് പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചിട്ടുണ്ട്‌. 
 
പ്രതികളെ ഭയന്ന് വിവരം പെൺകുട്ടി പുറത്ത് പറയാതെ കഴിയവെ ശരത്തിന്റെ പീഡന ശ്രമം പുറത്തായി. തുടരന്വേഷണത്തിലാണ് മറ്റ് പ്രതികളുടെ കുറ്റകൃത്യം കൂടി വെളിവായത്. 
 
ആറ്റിങ്ങൽ ഡിവൈഎസ്‌പി എസ് വൈ സുരേഷിന്റെ നേതൃത്വത്തിൽ അയിരൂർ പൊലീസ് ഇൻസ്പെക്ടർ വി എസ് പ്രശാന്ത്, എസ് ഐ ആർ സജീവ്, എഎസ്ഐ ശ്രീകുമാർ, എസ് സി പി ഒ മാരായ ജയ് മുരുകൻ, സിബി എന്നിവരാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top