11 August Tuesday

16 കുടുംബങ്ങൾക്കുള്ള ‘ലൈഫ്‌’ ഭവനമുയരുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jul 9, 2020
കോഴിക്കോട്‌
സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത 16 കുടുംബങ്ങൾക്ക്‌ തലചായ്‌ക്കാൻ ഭവനമൊരുങ്ങുന്നു. മെഡിക്കൽ കോളേജ്‌ –- മൂഴിക്കൽ റോഡിന്‌ സമീപം വള്ള്യേക്കാട്ട്‌ കോളനിയിലാണ്‌ ലൈഫ്‌ ഭവന പദ്ധതിയുടെ ഭാഗമായി കോഴിക്കോട്‌ കോർപറേഷൻ ഫ്ലാറ്റ്‌ ഒരുക്കുന്നത്‌. നിർമാണ പ്രവൃത്തി  ബുധനാഴ്‌ച  മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. 
പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്കായാണ്‌ 5.5 കോടി വകയിരുത്തി ഫ്ലാറ്റ്‌ നിർമിക്കുന്നത്‌. ആദ്യഘട്ടത്തിൽ രണ്ട് പാർപ്പിട സമുച്ചയമാണ് പണിയുന്നത്. ഇതിൽ എട്ട് കുടുംബങ്ങൾക്ക് വീതം താമസിക്കാം. 2.2 കോടി രൂപയുടെതാണ് പദ്ധതി. ഒരു ഫ്ലാറ്റിൽ രണ്ട് കിടപ്പുമുറി, അടുക്കള, ഹാൾ, കക്കൂസ് എന്നിവ ഉൾപ്പെടും.  മലിനജല സംസ്കരണത്തിന്‌ പ്ലാന്റ്, മഴവെള്ള സംഭരണി, കുഴൽക്കിണർ എന്നിവയും ഫ്ലാറ്റിനോട്‌ ചേർന്ന്‌ ഒരുക്കും. ഒന്നാം ഘട്ടം പൂർത്തീകരിച്ചശേഷം  രണ്ടും മൂന്നും ഘട്ടങ്ങളിൽ കൂടുതൽ കുടുംബങ്ങൾക്ക്‌  താമസസൗകര്യം ഒരുക്കും.
ഉദ്‌ഘാടന ചടങ്ങിൽ ഡെപ്യൂട്ടി മേയർ മീരാ ദർശക് അധ്യക്ഷയായി. വിവിധ സമിതി അധ്യക്ഷരായ അനിതാ രാജൻ, കെ വി ബാബുരാജ്, പി സി രാജൻ, എം സി അനിൽകുമാർ, കൗൺസിലർ പി കെ ശാലിനി, സൂപ്രണ്ടിങ് എൻജിനിയർ കെ ജി സന്ദീപ്, സെക്രട്ടറി ബിനു ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top