10 August Monday

പണിമുടക്ക്‌ ജില്ലയിൽ പൂർണമാകും

വെബ് ഡെസ്‌ക്‌Updated: Thursday Jul 9, 2020
തൃശൂർ 
ഇന്ധനവില ദൈനംദിനം വർധിപ്പിക്കുന്ന കേന്ദ്രസർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ വെള്ളിയാഴ്‌ച സംസ്ഥാന വ്യാപകമായി നടക്കുന്ന ഓട്ടോ–-ലൈറ്റ്‌ മോട്ടോർ- –-ലോറി ട്രാൻസ്‌പോർട്ട്‌ തൊഴിലാളി പണിമുടക്ക്‌ ജില്ലയിൽ പൂർണമാകും. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്‌എംഎസ്‌, എസ്‌ടിയു തുടങ്ങിയ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ‌ രാവിലെ ആറുമുതൽ പകൽ 12 വരെയാണ്‌ പണിമുടക്ക്‌. 
കോവിഡ്- കാലത്ത്- സാമ്പത്തിക ബുദ്ധിമുട്ട്- അനുഭവിക്കുന്ന ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രനയം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. എക്-സൈസ്- തീരുവയിൽ വരുത്തിയ വർധന വഴി മാത്രം ര-ണ്ടു ലക്ഷം കോടി രൂപയിലധികം കേന്ദ്ര സർക്കാരിന്റെ ഖജനാവിന് ലഭിച്ചെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്-. തൊഴിലും വരുമാനവും നഷ്ടപ്പെട്ടവർക്ക്- ഇളവുകൾ വഴി ആശ്വാസം നൽകുന്നതിനുപകരം കൊള്ളയടിക്കുകയാണ് കേന്ദ്ര സർക്കാർ. 22 ദിവസം തുടർച്ചയായി ഇന്ധനവില വർധിപ്പിച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ്-ഓയിലിന് തുടർച്ചയായി വിലയിടിയുമ്പോഴാണ് കേന്ദ്രത്തിന്റെ പകൽക്കൊള്ള. ബുധനാഴ്‌ച തൃശൂരിൽ ഒരു ലിറ്റർ പെട്രോളിന് 81 രൂപയും ഡീസലിന് 76.86 രൂപയുമാണ്. 
യോഗത്തിൽ ഐഎൻടിയുസി ജില്ലാ സെക്രട്ടറി എ ടി ജോസ്‌ അധ്യക്ഷനായി. മോട്ടോർ ഫെഡറേഷൻ ദേശീയ വൈസ്‌ പ്രസിഡന്റ്‌(സിഐടിയു) കെ വി ഹരിദാസ്‌, എഐടിയുസി ജില്ലാ സെക്രട്ടറി ടി കെ സുധീഷ്‌, പി കെ പുഷ്‌പാകരൻ, എം കെ ബാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top