23 August Friday

മെറിറ്റ‌് അവാർഡ‌ുകൾ കുട്ടികൾക്ക്‌ പ്രചോദനം: മന്ത്രി സി രവീന്ദ്രനാഥ്

വെബ് ഡെസ്‌ക്‌Updated: Sunday Jun 9, 2019

ചെങ്ങന്നൂരിന്റെ ചൈതന്യം - എംഎൽഎ മെറിറ്റ് അവാർഡ് വിതരണം മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്യുന്നു

 

ചെങ്ങന്നൂർ 
വിദ്യാർഥികളെ നല്ല മനുഷ്യരാക്കുകയാണ് രക്ഷകർത്താക്കളുടെ പ്രഥമകർത്തവ്യമെന്ന‌് മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനിയറിങ‌് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന‘ചെങ്ങന്നൂരിന്റെ ചൈതന്യം’ എംഎൽഎ മെറിറ്റ് അവാർഡ് വിതരണം ഉദ്ഘാടനംചെയ‌്ത‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഠനരംഗത്തെ സാംസ‌്കാരിക ഇടപെടലായ മെറിറ്റ് അവാർഡുകൾ കുട്ടികളുടെ തുടർന്നുള്ള പഠനത്തിന് പ്രചോദനം നൽകും. പൊതുപരീക്ഷകളിൽ മാത്രമല്ല ജീവിതത്തിലും എ പ്ലസ് നേടാൻ വിദ്യാർഥികൾ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.
നിയോജകമണ്ഡലത്തിലെ വിവിധ സ‌്കൂളുകളിൽനിന്ന‌് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയവർ, സിബിഎസ്ഇ, ഐസിഎസ്ഇ സിലബസിൽ 90 ശതമാനം മാർക്ക് നേടിയവർ, മറ്റ് സ്ഥലങ്ങളിലെ സ‌്കൂളുകളിൽനിന്ന‌് ഉന്നത വിജയംനേടിയ ചെങ്ങന്നൂർ നിവാസികൾ, വിവിധ യൂണിവേഴ്സിറ്റികളുടെ ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ റാങ്ക് നേടിയവർ, ഡോക‌്ടറേറ്റ് ലഭിച്ചവർ എന്നിവർക്ക‌് മെറിറ്റ് അവാർഡ് നൽകി. എസ്എസ്എൽസിയിൽ നൂറു ശതമാനം വിജയം നേടിയ സ‌്കൂളുകളെയും അനുമോദിച്ചു. സജി ചെറിയാൻ എംഎൽഎ അധ്യക്ഷനായി. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാകോ–- ഓർഡിനേറ്റർ എ കെ പ്രസന്നൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംവിധായകൻ ബ്ലെസി മുഖ്യാതിഥിയായി. ബന്യാമിൻ അവാർഡ് ജേതാക്കളെ ആനുമോദിച്ചു. കവി ഒ എസ് ഉണ്ണിക‌ൃഷ‌്ണൻ,  ചെങ്ങന്നൂർബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി അജിത, മാവേലിക്കര ബ്ലോക്ക‌് പഞ്ചായത്ത് പ്രസിഡന്റ് കെ രഘുപ്രസാദ്, വി വേണു, ജെബിൻ പി വർഗീസ്, ജേക്കബ‌് ഉമ്മൻ, ജി വിവേക്, കെ അജയകുമാർ, കെ ബിന്ദു എന്നിവർ സംസാരിച്ചു. ചെങ്ങന്നൂർ ബിപിഒ  ജി ക‌ൃഷ‌്ണകുമാർ സ്വാഗതവും പി കെ അനിൽകുമാർ നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top