14 April Wednesday
മുരുകൻ കാട്ടാക്കടയ്‌ക്കെതിരെ വധഭീഷണി

മാനവീയം വീഥിയിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021

തിരുവനന്തപുരം

കവി മുരുകൻ കാട്ടാക്കടയ്‌ക്കെതിരെയുള്ള മതമൗലിക വധഭീഷണിയിൽ പ്രതിഷേധിച്ച് പുരോഗമന കലാ സാഹിത്യ സംഘം മാനവീയം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  മാനവീയം വീഥിയിൽ പ്രതിഷേധക്കൂട്ടായ്മ നടത്തി.  എം കെ രാജേന്ദ്രൻ അധ്യക്ഷനായി. പുരോഗമന കലാ സാഹിത്യസംഘം ജില്ലാ വൈസ് പ്രസിഡന്റ് കരമന ഹരി ഉദ്ഘാടനം ചെയ്തു. വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി, കെ ജി സൂരജ്, പി എൻ ബാലകൃഷ്ണൻ, കാലു പ്രശാന്ത്  എന്നിവർ സംസാരിച്ചു. ബാലസംഘം കൂട്ടുകാർ  സയ ഫാത്തിമ, സമ ഫാത്തിമ, എ വി  അദ്വൈത് എന്നിവർ മുരുകൻ കാട്ടാക്കടയുടെ മനുഷ്യനാകണം എന്ന ഗാനം ആലപിച്ചു. മനു മാധവൻ സ്വാഗതവും ബീന മാനവീയം നന്ദിയും പറഞ്ഞു. പ്രതിഷേധിക്കുക: എഐവൈഎഫ് തിരുവനന്തപുരം കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയ്ക്കു നേരെ ഉണ്ടായ വധഭീഷണിയിൽ  പ്രതിഷേധിക്കാൻ എഐവൈഎഫ് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു. സാംസ്കാരിക പ്രവർത്തകരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാമെന്ന ചിന്ത കേരളത്തിൽ വിലപ്പോകില്ല. സാംസ്കാരിക കേരളം മുരുകൻ കാട്ടാക്കടയ്ക്കൊപ്പം അണിനിരക്കുമെന്നും എഐവൈഎഫ് ജില്ലാ പ്രസിഡന്റ് എ എസ് ആനന്ദകുമാറും സെക്രട്ടറി അരുൺ കെ എസും പ്രസ്താവനയിൽ പറഞ്ഞു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top