15 May Saturday

ഡിവൈഎസ്‌ പിക്ക് പരാതി സിപിഐ എം നേതാവിനെതിരെ പ്രകോപനമുദ്രാവാക്യം വിളിച്ച് പ്രകടനം

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021
തളിപ്പറമ്പ്
അരിയിൽ സിപിഐ എം നേതാവിനെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയ മുസ്ലിംലീഗുകാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎസ്‌ പിക്ക് പരാതി. സിപിഐ എം അരിയിൽ ലോക്കൽ കമ്മിറ്റിയംഗം യു വി വേണുവിനെതിരെയാണ് ലീഗുകാർ കൊലവിളി മുദ്രാവാക്യത്തോടെ പ്രകടനം നടത്തിയത്. റംസാൻ ഒന്നുകഴിഞ്ഞോട്ടെ, മെയ് രണ്ട് കഴിഞ്ഞോട്ടെ, നിന്നക്കൊല്ലും കട്ടായം എന്നിങ്ങനെയുള്ള പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചാണ് അമ്പതോളം ലീഗുകാർ അരിയിൽനിന്ന് മുള്ളൂൽ ഭാഗത്തേക്ക് പ്രകടനം നടത്തിയത്. പ്രകടനക്കാർ എത്തുന്നതിന് മുമ്പ് മുള്ളൂൽ എ കെ ജി മന്ദിരത്തിൽനിന്ന്‌ വേണു മാറിയതിനാലാണ് അക്രമത്തിൽനിന്ന്‌ രക്ഷപ്പെട്ടത്. 
പട്ടുവം പഞ്ചായത്തംഗം കല്ലിങ്കീൽ നാസർ, പി ഷഫീഖ്, അവരക്കൻ അഷറഫ്, ചാലിൽ ഇബ്രാഹിംകുട്ടി, ടി പി റഷീദ്, എം അഷറഫ്, മുനീർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രകടനം. സമാധാനാന്തരീക്ഷം നിലനിൽക്കുന്ന പട്ടുവം–- അരിയിൽ പ്രദേശത്ത് കലാപം സൃഷ്ടിക്കാനുള്ള ഗൂഡശ്രമമാണ് ലീഗുകാർ നടത്തുന്നതെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിലുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top