15 May Saturday

എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷ ആദ്യദിനം വലച്ചില്ല

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021
കണ്ണൂർ
എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷകൾ ആരംഭിച്ചു. ആദ്യദിനം വലച്ചില്ലെന്ന്‌ കുട്ടികൾ. ആശ്വാസത്തോടെ രക്ഷിതാക്കളും. കോവിഡ്‌ വ്യാപനഭീതിയിലും കുട്ടികളെല്ലാം കൃത്യസമയത്ത്‌  കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌‌ സ്‌കൂളിലെത്തി. സാനിറ്റൈസർ നൽകിയും ‌ ശരീരോഷ്‌മാവ്‌ പരിശോധിച്ചുമാണ്‌ കുട്ടികളെ  സ്‌കൂളുകളിലേക്ക്‌  പ്രവേശിപ്പിച്ചത്‌.
കോവിഡ്‌ പോസിറ്റീവായവർക്കും ക്വാറന്റൈനിലുള്ളവർക്കുമായി പ്രത്യേക മുറികൾ ഒരുക്കി. മറ്റ്‌ കുട്ടികളുമായി ഇടകലരാതിരിക്കാൻ പ്രത്യേക വഴിയിലൂടെയാണ്‌ ഇവരെ സ്‌കൂളിലേക്ക്‌ കയറ്റിവിട്ടത്‌. പരീക്ഷ എഴുതിയശേഷം ഉത്തരക്കടലാസ്‌ ക്ലാസ്‌മുറിയിലെ പോളിത്തീൻ കവറുകളിൽ നിക്ഷേപിച്ച്‌ സാനിറ്റൈസ്‌ ചെയ്‌താണ്‌  വിദ്യാർഥികൾ‌ പുറത്തിറങ്ങിയത്‌. 
കോവിഡ് പോസിറ്റീവായ എട്ടുപേരും ക്വാറന്റൈനിലായ  30 പേരും പ്രത്യേകം സജ്ജീകരിച്ച മുറിയിൽ  എസ്‌എസ്‌എൽസി പരീക്ഷ എഴുതി.
പ്ലസ്‌ടു ആദ്യദിന പരീക്ഷയും ‌ നന്നായി എഴുതാനായ ആത്മവിശ്വാസത്തിലാണ്‌ വിദ്യാർഥികൾ. വിഎച്ച്‌എസ്‌ഇ പരീക്ഷ വെള്ളിയാഴ്‌ച ആരംഭിക്കും. 
ജില്ലയിലെ 19 സ്‌കൂളുകളിൽനിന്നായി 1360 വിദ്യാർഥികൾ പരീക്ഷ എഴുതും.  ജില്ലയിൽ ആകെ 4048 പേർ രജിസ്റ്റർ ചെയ്ത പ്ലസ് ടു പരീക്ഷയിൽ 4002 പേർ പരീക്ഷ എഴുതി. കോവിഡ് പോസിറ്റീവായ ഒരാളും ക്വാറന്റൈനിലായ  മൂന്ന് പേരും പ്രത്യേകം സജ്ജീകരിച്ച മുറിയിൽ പരീക്ഷ എഴുതി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top