15 May Saturday

സിപിഐ എം പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കിയ നടപടി പ്രതിഷേധാർഹം

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021
ശ്രീകണ്ഠപുരം
തെരഞ്ഞെടുപ്പ് ദിവസം കാഞ്ഞിലേരിയിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് സിപിഐ എം പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കിയ പൊലീസ് നടപടി പ്രതിഷേധാർഹമാണെന്ന്‌ ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.  വോട്ടെടുപ്പ് കഴിഞ്ഞ്  മടങ്ങവെയാണ് എൽഡിഎഫ്‌ ബൂത്ത് ഏജന്റായ  കെ കെ രാഘവനെ കോൺഗ്രസ് ക്രിമിനലുകൾ മാരകായുധങ്ങളുമായി മർദിച്ചത്.  ഗുരുതര പരിക്കേറ്റ രാഘവൻ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. തുടർന്ന്‌ സംഘർഷത്തിന് നേതൃത്വം നൽകിയത് സിപിഐ എം പ്രവർത്തകരാണെന്ന്‌  യുഡിഎഫ് കള്ളം പ്രചരിപ്പിച്ചു.  പൊലീസിൽ കള്ളക്കേസും നൽകി.  യുഡിഎഫിന്റെ കള്ളപ്പരാതിയിൽ പൊലീസ്‌  ഡിവൈഎഫ്ഐ, സിപിഐ എം പ്രവർത്തകർക്കെതിരെ കള്ളക്കേസ്‌ എടുത്തിരിക്കുകയാണ്‌.  നാടിന്റെ സമാധാനം തകർക്കുന്ന യുഡിഎഫ്‌ അക്രമരാഷ്ട്രീയത്തിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പൊലീസ് കള്ളക്കേസ് പിൻവലിച്ചില്ലെങ്കിൽ  പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും സിപിഐ എം ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റി അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top