14 April Wednesday

തെരച്ചിൽ തുടരുന്നു പതിനാലുകാരനെ കടലിൽ കാണാതായി

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021

പതിനാലുകാരനെ കടലിൽ കാണാതായ വിവരമറിഞ്ഞ് ബല്ലാ കടപ്പുറത്ത് എത്തിയവർ (ഇൻസെറ്റിൽ കാണാതായ അജ്മൽ)

 കാഞ്ഞങ്ങാട് 

കടൽത്തീരത്ത് കളിക്കുന്നതിനിടെ തിരമാലയിൽ പെട്ട് പതിനാലുകാരനെ കാണാതായി. മീനാപ്പീസ് ബല്ലാ കടപ്പുറം വടകര മുക്കിലെ സക്കറിയയുടെ മകൻ അജ്മലിനെയാണ് കാണാതായത്. വ്യാഴാഴ്ച വൈകിട്ട് ബല്ലാ കടപ്പുറത്താണ്  സംഭവം. അജ്മൽ ഉൾപ്പെടെ ആറു പേരാണ് ഉണ്ടായിരുന്നത്.  അജാനൂർ കടപ്പുറം ക്രസന്റ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. വിവരമറിഞ്ഞ് മത്സ്യത്തൊഴിലാളികളായ മനോജ് (കൊട്ടൻ), നന്ദു, മഹേഷ്, ലക്ഷ്മണൻ, സജിത്ത് എന്നിവർ നീന്തിയും മറ്റു മത്സ്യ ത്തൊഴിലാളികൾ വലയെറിഞ്ഞും നാട്ടുകാരും അഗ്നിരക്ഷാസേനയും അസ്ക ലൈറ്റ് തെളിച്ച് സഹായം നൽകിയും തെരച്ചിൽ നടത്തുകയാണ്. മത്സ്യ വകുപ്പിന്റെ കീഴിൽ ഗോവയിൽനിന്ന് കടലിൽ രക്ഷാപ്രവർത്തനത്തിൽ പരിശീലനം ലഭിച്ച പത്തുപേരും കടലിൽ സഹായത്തിനുണ്ട്. വിവരമറിഞ്ഞു നൂറുകണിക്കിനാളുകളാണ് കടപ്പുറത്ത് എത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top