16 June Sunday

പ്രളയാനന്തര വിഭാഗീയതയിൽ ആശങ്ക: - ജോസഫ് മാര്‍ത്തോമ്മ മെത്രാപോലീത്ത

വെബ് ഡെസ്‌ക്‌Updated: Saturday Feb 9, 2019

മലങ്കര മാർത്തോമ്മ സുറിയാനി സഭ ചെങ്ങന്നൂര്‍-‐മാവേലിക്കര ഭദ്രാസനത്തിന്റെ രജത ജൂബിലി സമാപനസമ്മേളനം ജോസഫ് മാര്‍ത്തോമ്മ മെത്രാപോലീത്ത ഉദ്ഘാടനംചെയ്യുന്നു

 

ചെങ്ങന്നൂർ
പ്രളയത്തെ സഹവർത്തിത്വത്തോടും സാഹോദര്യത്തോടും ഒന്നിച്ചുനിന്ന‌് അതിജീവിച്ച ജനത ഇന്ന് വിഭാഗീയതകൾക്ക് അടിമപ്പെട്ടുവെന്ന് ജോസഫ് മാർത്തോമ്മ മെത്രാപോലീത്ത. മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ ചെങ്ങന്നൂർ–--മാവേലിക്കര ഭദ്രാസനത്തിന്റെ രജത ജൂബിലി സമാപനം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  
ഭദ്രാസന അധ്യക്ഷൻ തോമസ് മാർ തിമോത്തിയോസ് എപ്പിസ്‌കോപ്പ അധ്യക്ഷനായി.  ക്രിസ‌്തീയധാരയുടെ മാതൃകയാണ് മാർത്തോമസഭയെന്ന് മുഖ്യപ്രഭാഷണം നടത്തിയ സ‌്പീക്കർ പി  ശ്രീരാമകൃഷ‌്ണൻ പറഞ്ഞു. വിശ്വാസ സമൂഹം നന്മയും മാനവികതയും പ്രചരിപ്പിച്ച് സമൂഹത്തിന് മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞു.  
സഭയിലെ മേൽപ്പട്ടത്വ ശുശ്രൂഷയിൽ 25 വർഷം പൂർത്തിയാക്കിയ  ജോസഫ് മാർ ബർന്നബാസ്, തോമസ് മാർ തിമോത്തിയോസ് , ഡോ.ഐസക് മാർ ഫീലക്‌സിനോസ്  എപ്പിസ്‌കോപ്പാമാരെ ആദരിച്ചു. ജൂബിലി സ‌്മാരകമായി തപാൽ വകുപ്പ് പുറത്തിറക്കിയ  ആദ്യത്തെ കോർപ്പറേറ്റ് ‘മൈ’ സ‌്റ്റാമ്പ്  സ‌്പീക്കർ പി ശ്രീരാമകൃഷ‌്ണൻ പ്രകാശനം ചെയ‌്തു. പോസ‌്റ്റൽ സർവീസ് ഡയറക‌്ടർ സയ്യദ് റഷീദ്  'മൈ' സ‌്റ്റാബിനെ കുറിച്ച് വിശദീകരിച്ചു. ജൂബിലി സുവനീറും ചടങ്ങിൽ പ്രകാശനം ചെയ‌്തു. 
മാത്യുസ് മാർ തിമോത്തിയോസ് മെത്രാപോലീത്ത, ഡോ.സാമൂവേൽ മാർ ഐറേനിയോസ് മെത്രാപോലീത്ത,യുയാക്കിം മാർ കൂറിലോസ് എപ്പിസ്‌കോപ്പ, ഏബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ, കൊടിക്കുന്നിൽ സുരേഷ് എം പി, സജി ചെറിയാൻ എംഎൽഎ, സഭാസെക്രട്ടറി റവ. കെ ജി ജോസഫ്, ഭദ്രാസന സെക്രട്ടറി റവ.തോമസ് ജോർജ‌് മാരമൺ, ഭദ്രാസന ട്രഷറർ ജിജി മാത്യു സ്‌കറിയ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top