സ്‌മൃതിപഥങ്ങളിൽ അനശ്വരനായി ജി ഭുവനേശ്വരൻ
ചാരുംമൂട്
പന്തളം എൻഎസ്എസ് കോളേജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന ജി ഭുവനേശ്വരന്റെ 47–-ാം രക്തസാക്ഷിത്വ വാർഷികദിനം സിപിഐ എം ചാരുംമൂട് ഏരിയാ കമ്മിറ്റി ആചരിച്ചു. രാവിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. രക്തസാക്ഷി മണ്ഡപത്തിൽ സംഘാടകസമിതി പ്രസിഡന്റ് ബി ബിനു രക്തപതാക ഉയർത്തി. വൈകിട്ട് പാലത്തടം ജങ്ഷനിൽനിന്ന് അനുസ്‌മരണ റാലി ആരംഭിച്ചു.
കരിമുളയ്ക്കൽ ജങ്ഷനിൽ പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്ഘാടനംചെയ്തു. സംഘാടകസമിതി പ്രസിഡന്റ് ബി ബിനു അധ്യക്ഷനായി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാത, ജില്ലാ സെക്രട്ടറി ആർ നാസർ, ജി ഭുവനേശ്വരന്റെ സഹോദരനും മുൻ മന്ത്രിയുമായ ജി സുധാകരൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ രാഘവൻ, ജി രാജമ്മ, ജി ഹരിശങ്കർ, ജില്ലാ കമ്മിറ്റിയംഗം ആർ രാജേഷ്, എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എ എ അക്ഷയ്, എം എസ് അരുൺകുമാർ എംഎൽഎ, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജഫിൻ സെബാസ്റ്റ്യൻ, സെക്രട്ടറി എം ശിവപ്രസാദ്, അഡ്വ. വി കെ അജിത്ത്, ബി വിശ്വൻ, വി വിനോദ്, അഡ്വ. കെ ആർ അനിൽകുമാർ, ഒ സജികുമാർ, ആർ ബിനു, വി ഗീത, പി മധു, ബി പ്രസന്നൻ, എസ് പ്രശാന്ത്, പി രാജൻ എന്നിവർ പുഷ്‌പാർച്ചനയിലും അനുസ്‌മരണ സമ്മേളനത്തിലും പങ്കെടുത്തു. സംഘാടകസമിതി സെക്രട്ടറി എസ് മധുകുമാർ സ്വാഗതം പറഞ്ഞു.
0 comments