Deshabhimani

നാട്ടുവൈദ്യന്മാർക്ക് തൊഴിൽ സംരക്ഷണം വേണം

വെബ് ഡെസ്ക്

Published on Dec 07, 2024, 10:29 PM | 0 min read

 തൃക്കരിപ്പൂർ

നാട്ടുവൈദ്യന്മാർക്ക് തൊഴിൽ സംരക്ഷണം ഉറപ്പാക്കണമെന്ന്‌ കേരള ആയുർവേദ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ഡോ. വി പി പി മുസ്തഫ ഉദ്ഘാടനംചെയ്തു. 
ജില്ലാ പ്രസിഡന്റ് വി വി ക്രിസ്റ്റോ ഗുരുക്കൾ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എം രാമചന്ദ്രൻ ഗുരുക്കൾ  റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല വൈസ് പ്രസിഡന്റ് ടി പുഷ്പാംഗദൻ, എം ഗോവിന്ദൻ, എ പി ഗോപാലകൃഷ്ണൻ, കെ എസ് ജയ്സൺ, എൻ വി ബേബി രാജ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി വി സുരേഷ് സ്വാഗതവും കെ രാജേഷ്  നന്ദിയും  പറഞ്ഞു.
 


deshabhimani section

Related News

0 comments
Sort by

Home