തിരുവനന്തപുരം
മതന്യൂനപക്ഷങ്ങൾക്ക് എതിരായ രാജ്യവ്യാപക അക്രമങ്ങൾക്കും ആർഎസ്എസിന്റെ കൊലപാതക രാഷ്ട്രീയത്തിനും എതിരെ ജനമനസ്സുണർത്തി കേരളത്തിന്റെ പ്രതിഷേധം. സിപിഐ എം കേന്ദ്ര കമ്മിറ്റി ആഹ്വാനംചെയ്ത ന്യൂനപക്ഷ അവകാശസംരക്ഷണ ദിനത്തിന്റെ ഭാഗമായി വൈകിട്ട് അഞ്ചിന് ഏരിയ കേന്ദ്രങ്ങളിലായിരുന്നു പ്രതിഷേധം. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധത്തിൽ പതിനായിരങ്ങൾ അണിനിരന്നു. ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാനുള്ള സംഘപരിവാർ അജൻഡ തുറന്നുകാട്ടിയും
കൊലപാതക രാഷ്ട്രീയത്തിലൂടെ നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന ആർഎസ്എസിനെ ഒറ്റപ്പെടുത്താൻ ആഹ്വാനം ചെയ്തുമായിരുന്നു പ്രതിഷേധം. സ്ത്രീകളും വിദ്യാർഥികളുമടക്കമുള്ള ആയിരങ്ങൾ സമരവേദികളിലേക്ക് ഒഴുകിയെത്തി.
തിരുവല്ല പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപിനെ വെട്ടിക്കൊന്ന ആർഎസ്എസ് ക്രൂരതയ്ക്കെതിരായ വേദികളിൽ ശക്തമായ പ്രതിഷേധമുയർന്നു.
സിപിഐ എം കുന്നമംഗലം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമംഗലം കട്ടാങ്ങൽ അങ്ങാടിയിൽ നടന്ന പ്രതിഷേധ സദസ്സ് ജില്ലാ സെക്രട്ടറിയറ്റ് അംഗം മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഇ വിനോദ് കുമാർ അധ്യക്ഷനായി. കുന്നമംഗലം ഏരിയാ സെക്രട്ടറി പി ഷൈപു, ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി കെ മുരളീധരൻ, വി സുന്ദരൻ, ഓളിക്കൽ ഗഫൂർ തുടങ്ങിയവർ പങ്കെടുത്തു.
കക്കാേടി ഏരിയാ കമ്മിറ്റി കോട്ടക്കവയലിൽ സംഘടിപ്പിച്ച കൂട്ടായ്മ ജില്ലാ കമ്മറ്റി അംഗം പി കെ പ്രേമനാഥ് ഉദ്ഘാടനം ചെയ്തു. പി കെ ഇ ചന്ദ്രൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കെ ചന്ദ്രൻ, ഏരിയാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ, എ പി നസ്തർ, ഇ അനൂപ് എന്നിവർ സംസാരിച്ചു.
സിപിഐ എം ഫറോക്ക് ഏരിയാ കമ്മിറ്റി ആഭിമുഖ്യത്തിൽ രാമനാട്ടുകര ടൗണിൽ നടത്തിയ പ്രതിഷേധം ജില്ലാ കമ്മിറ്റി അംഗം സി പി മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം വി കെ സി മമ്മത് കോയ അധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗങ്ങളായ ബാദുഷ കടലുണ്ടി, കെ ഗംഗാധരൻ, ടി രാധാഗോപി, എം ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. വാഴയിൽ ബാലകൃഷ്ണൻ സ്വാഗതവും കെ സുധീഷ് കുമാർ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..