07 August Friday
വയനാട് പുനര്‍നിര്‍മാണം

കുടുംബശ്രീയുടെ പങ്ക് മാതൃകാപരം: മന്ത്രി തിലോത്തമന്‍

വെബ് ഡെസ്‌ക്‌Updated: Sunday Dec 8, 2019
കൽപ്പറ്റ
പ്രളയ പുനർനിർമാണ പ്രവർത്തനങ്ങളിൽ കുടുംബശ്രീയുടെ പങ്ക് നിസ്തുലമെന്ന് ഭക്ഷ്യ സിവിൽ സപ്പൈസ് വകുപ്പ് മന്ത്രി പി തിലോത്തമൻ. ജില്ലയിലെ കുടുംബശ്രീ പുനരധിവാസ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ പ്രവർത്തിച്ചവർക്കുള്ള ഉപഹാരം മന്ത്രി വിതരണം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്‌സൻ 
 സനിത ജഗദീഷ് അധ്യക്ഷയായി. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌  ഉഷ തമ്പി മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി സാജിത, രുഗ്മിണി,  പ്രീത, വി ടി മുരളി, കെ എ ഹാരിസ് എന്നിവർ സംസാരിച്ചു.  കുടുംബശ്രീ വഴി സർക്കാർ 8 കോടിയുടെ പ്രളയ പുനരധിവാസ പ്രവർത്തനമാണ് ജില്ലയിൽ നടപ്പാക്കിയത്‌. പ്രളയബാധിതരായ കുടുംബശ്രീ കൃഷി ഗ്രൂപ്പുകൾക്ക് അവരുടെ കാർഷിക ആവശ്യങ്ങൾക്കായി വിത്ത് വളം അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വർധിപ്പിക്കുന്നതിനായി ഒന്നരക്കോടി രൂപയുടെ സഹായവും,  നഷ്ടം സംഭവിച്ച സംരംഭങ്ങൾക്ക് 50 ലക്ഷം രൂപയും നൽകുന്നുണ്ട്‌. കൽപ്പറ്റ ബ്ലോക്കിൽ ആറ് കോടി രൂപയുടെ സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രെണർഷിപ്പ് പ്രോഗ്രാം  എന്ന പദ്ധതി നടപ്പിലാക്കുന്നുണ്ട്‌.   പ്രളയം ബാധിച്ച 956 ഗ്രൂപ്പുകളായി 28 കോടി രൂപയുടെ പലിശ രഹിത വായ്പ ജില്ലയിൽ വിതരണം ചെയ്‌തിരുന്നു. രണ്ടരക്കോടി രൂപയാണ് ആർകെഎൽഎസ് സബ്സിഡിയായി നൽകിയത്. ജില്ലാ മിഷൻ നേതൃത്വത്തിലുള്ള  കൺസ്ട്രക്ഷൻ ഗ്രൂപ്പ്‌ വീടുകൾ നിർമിക്കുന്നുണ്ട്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 41 ലക്ഷം രൂപയാണ് കുടുംബശ്രീ അംഗങ്ങൾ ജില്ലയിൽ നിന്നും നൽകിയത്. സിഡിഎസുകൾ നേതൃത്വം നൽകി ആറ് പഞ്ചായത്തുകളിൽ കുടുംബശ്രീ സ്നേഹ വീടുകളുടെ പ്രവർത്തനം തുടങ്ങി. പ്രളയപുരുദ്ധാരണ പ്രവൃത്തികൾക്ക്‌ സംസ്ഥാനതലത്തിൽ മികച്ച അംഗീകാരമാണ് ലഭിച്ചത്. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top