08 November Friday

മേല്‌ പൊള്ളുമെന്നായപ്പോൾ സ്വർണക്കടത്ത് 
അന്വേഷണം കേന്ദ്രം അവസാനിപ്പിച്ചു: പാലോളി

സ്വന്തം ലേഖകൻUpdated: Tuesday Oct 8, 2024

പാലോളി മുഹമ്മദ് കുട്ടിക്ക് പ്രൊഫ. എം കെ സാനു പി സുധാകരൻ സ്മാരക അവാർഡ് നൽകുന്നു. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, ഗോകുലം ഗോപാലൻ, യു പ്രതിഭ എംഎൽഎ തുടങ്ങിയവർ സമീപം

മാവേലിക്കര
കോൺഗ്രസിനും ബിജെപിക്കും പൊള്ളുമെന്ന് കണ്ടപ്പോഴാണ് സ്വർണക്കടത്ത് അന്വേഷണം കേന്ദ്രസർക്കാർ അവസാനിപ്പിച്ചതെന്ന്‌ മുതിർന്ന സിപിഐ എം നേതാവ്‌ പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ നടത്തുന്ന വ്യാജ പ്രചാരണങ്ങളൊന്നും നിലനിൽക്കാൻ പോകുന്നില്ല. വാസ്തവം ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കട്ടച്ചിറയിൽ സംഘടിപ്പിച്ച പി സുധാകരൻ സ്മാരക അവാർഡ് വിതരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പാലോളി. 
എത്ര കടുത്ത പ്രതിസന്ധികളും കടന്ന് സിപിഐ എം മുന്നോട്ട് തന്നെ പോകും. ഒരു പുതിയ യുഗത്തിനായി പ്രവർത്തിക്കുന്നവരാണ് കമ്യൂണിസ്റ്റുകാർ. കമ്യൂണിസ്റ്റ് പാർടി പ്രവർത്തനം അത്ര സുഖകരമല്ല. ഭരണം ജനങ്ങളെ സേവിക്കാനുള്ള അവസരം മാത്രമാണ്. എല്ലാ കാലത്തും കമ്യൂണിസ്റ്റ് ഗവൺമെന്റുകൾ പാവപ്പെട്ടവനായി നിലകൊണ്ടിട്ടുണ്ട്. വിചിത്രമായ കാരണങ്ങൾ പറഞ്ഞാണ് ഇഎംഎസ് മന്ത്രിസഭയെ കോൺഗ്രസ് അട്ടിമറിച്ചത്. അതാണ് കോൺഗ്രസിന്റെ പാരമ്പര്യം–- പാലോളി പറഞ്ഞു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായിരുന്ന പി സുധാകരന്റെ സ്മരണയ്‌ക്കായി കുടുംബ ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച പൊതുപ്രവർത്തകനുള്ള അവാർഡ് പ്രൊഫ. എം കെ സാനുവിൽനിന്ന്‌ പാലോളി മുഹമ്മദ് കുട്ടി സ്വീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top