25 September Friday
എടവിലങ്ങിൽ ദുരിതാശ്വാസ ക്യാമ്പ്‌ തുറന്നു

നാടുലച്ച്‌ പെരുമഴ

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020

എറിയാട് ചന്ത കടപുറത്തെ കടലേറ്റം

തൃശൂർ

മഴയ‌്ക്ക് അറുതിയില്ല. ശനിയാഴ്‌ച ജില്ലയിൽ റെഡ്‌ അലർട്ട്‌. കഴിഞ്ഞ ദിവസങ്ങളിൽ പെയ്തിറങ്ങിയ ദുരിതത്തിന് അറുതിയായില്ല.- കൊടുങ്ങല്ലൂരിലും ഏങ്ങണ്ടിയൂരിലും കടൽക്ഷോഭം. എടവിലങ്ങ്‌ ഗവ. ഫീഷറീസ്‌ സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ്‌ ആരംഭിച്ചു. രണ്ട്‌ കുടുംബങ്ങളിലുള്ള എട്ടുപേർ ക്യാമ്പിലുണ്ട്‌. മഴയിലും കാറ്റിലുമായി അഞ്ച്‌ വീട്‌ തകർന്നു. 

ജില്ലയിൽ നൂറുകണക്കിന് പ്രദേശങ്ങളിൽ വെള്ളംകയറി.പെരിങ്ങൽക്കുത്ത്‌ ഡാം തുറന്നതോടെ ചാ-ല-ക്കു-ടി- പു-ഴ-യി-ലും- ജ-ല-വി-താ-നം- ഉയർന്നു.- പു-ഴ-യു-ടെ- തീ-ര-ത്തു-ള്ള-വർ ദു-രി-ത-ത്തി-ലാ-ണ്.- ഏങ്ങണ്ടിയൂർ പൊക്കുളങ്ങരയിൽ ശക്തമായ കടൽക്ഷോഭമാണ്‌. സമീപത്തെ 60 വീടുകളിൽ ചെളിവെള്ളം കയറി. കയ്‌പമംഗലം, വലപ്പാട്‌, തൃപ്രയാർ, തളിക്കുളം, നാട്ടിക, വാടാനപ്പള്ളി, ഏങ്ങണ്ടിയൂർ എന്നീ പ്രദേശങ്ങളിൽ നിരവധി റോഡുകളിൽ വെള്ളം നിറഞ്ഞൂ. പുന്നയൂർ അവിയൂരിൽ വെള്ളം നിറഞ്ഞുകിടക്കുന്ന കുട്ടാടം പാടത്തേക്ക്‌ കാർ മറിഞ്ഞു. വെള്ളിയാഴ്‌ച പുലർച്ചെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന രണ്ടുപേരെ നാട്ടുകാർ രക്ഷിച്ചു. അന്തിക്കാട്‌ കൂട്ടാല വേണുവിന്റെ വീടിനു മുകളിലേക്ക്‌ മരം വീണ്‌ ഭാഗികമായി തകർന്നു. മാള കുഴൂരിലെ വയലാർ ലക്ഷംവീട്‌, ചെത്തിക്കോട്‌, ആലമുറ്റം, ചെല്ലക്കടവ്‌ എന്നീ പ്രദേശങ്ങളിൽ വെള്ളം കയറി. 

വാഹന ഗതാഗതം തുടങ്ങിയിട്ടില്ലാത്ത ദേ-ശീ-യ-പാ-ത- കു-തി-രാ-നിൽ- തു-ര-ങ്ക-ത്തി-നു സ-മീ-പം- മ-ണ്ണി-ടി-ഞ്ഞു-. തൃശൂർ നഗരത്തിൽ താഴ്ന്ന പ്രദേശങ്ങളായ പെരിങ്ങാവ്‌, പാണ്ടിക്കാവ്‌, തന്നേങ്കാട്‌ എന്നിവിടങ്ങളിൽ ചെറിയ തോതിൽ വെള്ളം കയറി. ഏനാമാക്കൽ, ഇടിയഞ്ചിറ, ഇല്ലിക്കൽ, മുനയം തുടങ്ങി മേഖലയിലെ എല്ലാ റെഗുലേറ്ററുകളുടെയും ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്‌.  

പടിയൂരിൽ  കാറ്റിലും മഴയിലും തെക്കരക്കൽ രാമകൃഷ്ണന്റെ വീടിനുമുകളിൽ കവുങ്ങ് ഒടിഞ്ഞുവീണ് മേൽക്കൂര തകർന്നു. തൊട്ടിപ്പാളിൽ മുക്കുളത്ത് മണിയുടെ വീടിനു മുകളിലേക്ക് വൈദ്യുതി പോസ്റ്റ് പൊട്ടിവീണ് നാശനഷ്ടമുണ്ടായി. 

വേളൂക്കരയിൽ വൈക്കര റോഡിന്റെ വടക്ക് ഭാഗത്തായി ആൾത്താമസമില്ലാത്ത പറമ്പിലെ മതിലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. ഓട്ടൂർ മേയ്ക്കാട്ട് സുബ്രഹ്മണ്യന്റെ വീടിനു മുകളിൽ പഞ്ഞിമരം വീണ് നാശനഷ്ടമുണ്ടായി. തുമ്പൂർ നാദം തിയറ്റർ ഇടിഞ്ഞുവീണു. പൂമംഗലത്ത് പുന്നത്തറ അരിപ്പാലം രഘുനാഥന്റെ വീടിന് മുകളിൽ കവുങ്ങ് ഒടിഞ്ഞുവീണ്‌ നാശനഷ്ടമുണ്ടായി.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top