23 September Wednesday
ചെട്ടികാട്‌ 22 സമ്പർക്കബാധ

ആശ്വസിക്കേണ്ട; ജാഗ്രത പ്രധാനം

സ്വന്തം ലേഖകൻUpdated: Saturday Aug 8, 2020
 
 
ആലപ്പുഴ
കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ ആശ്വാസം. മൂന്ന് ദിവസത്തെ വലിയ വർധനയ്‌ക്കുശേഷം രോ​ഗികളുടെ എണ്ണം കുറഞ്ഞു. വെള്ളിയാഴ്‌ച 60 പേർക്കാണ് രോ​ഗം. 126, 108, 99 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ കണക്ക്. രോ​ഗം സ്ഥിരീകരിച്ചവരിൽ 46 പേർക്കും സമ്പർക്കബാധയാണ്‌. ഇവരിൽ 22 പേർ ചെട്ടികാട് സ്വദേശികളാണ്. സമ്പർക്കവ്യാപനത്തിന്‌ കുറവില്ല. വ്യാഴാഴ്‌ച 94 സമ്പർക്ക രോഗികളുണ്ടായിരുന്നു. ആ​ഗസ്‌ത്‌ ഒരാഴ്‌ച പിന്നിടുമ്പോൾ 593 രോഗികളായി. 340 രോ​ഗമുക്തർ. 458 സമ്പർക്കരോ​ഗികൾ. ജില്ലയിലെ ആകെ രോ​ഗികളുടെ എണ്ണം 2313 ആയി. 1186 സമ്പർക്കരോ​ഗികൾ. 1322 രോഗമുക്തർ. ആകെ 951 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 
വെള്ളിയാഴ്‌ച രോ​ഗം സ്ഥിരീകരിച്ചവരിൽ സമ്പർക്കരോ​ഗികൾക്ക് പുറമേ എട്ടുപേർ ഇതര സംസ്ഥാനങ്ങളിൽനിന്നും ആറുപേർ വിദേശത്തുനിന്നുമെത്തിയതാണ്. ഒരു മരണവും റിപ്പോർട്ട് ചെയ്‌തു. ചേർത്തല പൂച്ചാക്കൽ അകത്തൂട്ട് വീട്ടിൽ സുധീർ (63) ആണ് മരിച്ചത്. 
സമ്പർക്കം
ചെട്ടികാട് (22), പട്ടണക്കാട് (7), വയലാർ (4), അർത്തുങ്കൽ (2), എഴുപുന്ന (1) താമരക്കുളം (1), പള്ളിപ്പുറം (1), ചെന്നിത്തല (1), കുത്തിയതോട് (1), തൈക്കാട്ടുശേരി (1), വണ്ടാനം (1), എരുവ (1), ത‌ൃക്കുന്നപ്പുഴ (1), പെരുമ്പളം (1) മുളക്കുഴ (1).
രോ​ഗമുക്തർ
സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ച 21 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ അഞ്ചുപേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ മൂന്നുപേർ, ഒരു ഐടിബിപി ഉദ്യോ​ഗസ്ഥൻ. 
കണ്ടെയ്‌ൻമെന്റ് സോൺ
ജില്ലയിലെ എട്ട് പ്രദേശങ്ങൾകൂടി കണ്ടെയ്‌ൻമെന്റ് സോണാക്കി. പട്ടണക്കാട് പഞ്ചായത്ത് അടച്ചു. ത‌ൃക്കുന്നപ്പുഴ –- 15, വയലാർ –- ഒന്ന്, അരൂർ – -18, 22, അമ്പലപ്പുഴ വടക്ക് – -12, അരൂക്കുറ്റി –- ഏഴ്, കഞ്ഞിക്കുഴി –- 18 വാർഡുകളാണ്‌ കണ്ടെയ്‌ൻമെന്റ് സോണാക്കിയത്‌. ആറാട്ടുപുഴ –- 12, തണ്ണീർമുക്കം –- അഞ്ച്  വാർഡുകളെ ഒഴിവാക്കി. 
നിരീക്ഷണം –- 6949
ജില്ലയിലാകെ 6949 പേർ നിരീക്ഷണത്തിലുണ്ട്. 465 പേർക്ക് വെള്ളിയാഴ്‌ച ക്വാറന്റൈൻ നിർദേശിച്ചു. 440 പേരെ ഒഴിവാക്കി. 970 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. വെള്ളിയാഴ്‌ച 327 സാമ്പിളുകൾ പരിശോധനയ്‌ക്കയച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top