19 September Saturday

മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020
ആലപ്പുഴ
അമ്പലപ്പുഴ മണ്ഡലത്തിലെ മുഴുവൻ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി ജി സുധാകരൻ. രൂക്ഷമായ കടലാക്രമണം ഉണ്ടായ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യമായി അരിയും അവശ്യസാധനങ്ങളും വിതരണം ചെയ്യാൻ നടപടികൾ സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, റവന്യു മന്ത്രി, ചീഫ് സെക്രട്ടറി എന്നിവർക്ക് മന്ത്രി കത്ത് നൽകിയിരുന്നു. 12 ഇനം ഭക്ഷ്യ വസ്‌തുക്കളും മാസ്‌ക്‌, തുണിസഞ്ചി എന്നിവയുൾപ്പെടെ 1000 രൂപയുടെ കിറ്റാണ് നൽകുക. 10,864 കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകും. കിറ്റുകൾ സപ്ലൈകോ തയ്യാറാക്കി നൽകും. ചെലവ് മത്സ്യബന്ധന വകുപ്പ് വഹിക്കും. നിലവിൽ തീരപ്രദേശത്ത് അനുവദിച്ചിട്ടുള്ള സൗജന്യറേഷന് പുറമെയാണ് ഭക്ഷ്യകിറ്റ്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top