10 August Monday
ട്രിപ്പിൾ ലോക്‌ഡൗൺ രണ്ടാം ദിനം

നഗരത്തിന്‌ ‘പൊലീസ്‌ പൂട്ട്‌’

വെബ് ഡെസ്‌ക്‌Updated: Wednesday Jul 8, 2020

നഗരാതിർത്തിയായ കുണ്ടമൺകടവ് പാലത്തിൽ വാഹന പരിശോധനയ്‌ക്കിടെ പൊലീസ്‌ ഉദ്യോഗസ്ഥരുമായി തർക്കിച്ച യാത്രക്കാരനെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നു

 
തിരുവനന്തപുരം
കോവിഡ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ ഒരാഴ്‌ചത്തേക്ക്‌ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്‌ഡൗൺ മൂന്നാംദിനത്തിലേക്ക്‌. നഗരസഭാ പരിധിയിലെ പ്രദേശങ്ങളിൽ രണ്ടാംദിവസവും ലോക്‌ഡൗൺ സമ്പൂർണമായിരുന്നു.
 
പാൽ, പച്ചക്കറി, പലചരക്ക് സാധനങ്ങൾ വിൽക്കുന്ന കടകൾ, കന്നുകാലി തീറ്റ, വെറ്ററിനറി മരുന്നുകൾ വിൽക്കുന്ന കടകൾ എന്നിവമാത്രം രാവിലെ ഏഴുമുതൽ പകൽ 11 വരെ പ്രവർത്തിച്ചു. നഗരത്തിലെ പ്രധാനവഴികളെല്ലാം പൊലീസ്‌ ബാരിക്കേഡുകൾ വച്ച്‌ അടച്ചിരുന്നു. അത്യാവശ്യകാര്യങ്ങൾക്ക്‌ ഒഴികെയുള്ള വാഹനയാത്രകളെല്ലാം തടഞ്ഞു. 
 
അനാവശ്യയാത്രക്കാരെ തടയാൻ ഇടറോഡുകളിൽ പൊലീസ്‌ പട്രോളിങ്ങും ഡ്രോൺ നിരീക്ഷണവും നടത്തി. ഹോട്ട്‌സ്‌പോട്ട്‌, കണ്ടെയ്‌ൻമെന്റ്‌ സോണുകളിലും പൊലീസ്‌ കർശനപരിശോധന നടത്തി. സെക്രട്ടറിയറ്റ്‌ അടക്കമുള്ള സർക്കാർ ഓഫീസുകൾ അടഞ്ഞുകിടന്നു. 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top